കൊച്ചി: രാജ്യസഭാംഗങ്ങളായ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറും നടി രേഖയും സഭാ നടപടികളില്‍ പങ്കെടുക്കണമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി ജെ കുര്യന്‍. രാജ്യം ഇവരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് എം പി സ്ഥാനം നല്‍കിയത്. ആദരവ് തിരിച്ചും നല്‍കാന്‍ അവര്‍ക്ക് ബാധ്യതയുണ്ട്. തിങ്കഴാള്ച സഭചേരുമ്പോള്‍ ഇരുവരും സഭയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
സച്ചിനും രേഖയും സഭാനടപടികളില്‍ പങ്കെടുക്കാതിരിക്കുന്ന വിഷയം പി രാജീവ് എം പിയാണ് ചൂണ്ടിക്കാട്ടിയത്. സച്ചിന്‍ മൂന്നു ദിവസവും രേഖ ഏഴ് ദിവസവും മാത്രമാണ് സഭയില്‍ എത്തിയതെന്ന് പി രാജീവ് ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ , ഇരുവരും ചട്ടം ലംഘിച്ചിട്ടില്ലാത്തിനാല്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാനാവില്ലെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മുന്‍കൂട്ടി അറിയിക്കാതെ 60 ദിവസത്തില്‍ കൂടിതല്‍ സഭയില്‍ എത്താതിരുന്നാല്‍ മാത്രമെ അംഗത്തിന്റെ സീറ്റ് ഒഴിവുവന്നതായി പ്രഖ്യാപിക്കാന്‍ കഴിയൂ. സച്ചിന്‍ 40 ദിവസം മാത്രമാണ് സഭയില്‍ എത്താതിരുന്നത്. രേഖ അതിലും കുറഞ്ഞ ദിവസങ്ങളിലും. ഈ സാഹചര്യത്തില്‍ നടപടിയെടുക്കാന്‍ സാധ്യമല്ലെന്ന് കുര്യന്‍ വ്യക്തമാക്കിയിരുന്നു.
സഹോദരന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍മൂലമാണ് ദിവസങ്ങളോളം സഭയില്‍ എത്താതിരുന്നതെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സഹോദരന്‍ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ സാഹചര്യത്തില്‍ അദ്ദേഹത്തെ സഹായിക്കേണ്ടിവന്നു. ഒരു സ്ഥാപനത്തെയും അനാദരിച്ചിട്ടില്ലെന്നും സച്ചിന്‍ പറഞ്ഞു. കോണ്‍ഗ്രസാണ് സച്ചിനെയും രേഖയെയും രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്.
Keywords:Kochi, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment