മാഹി: പ്രശസ്ത സാഹിത്യക്കാരന്‍ എം. മുകുന്ദന്റെ വീടുള്‍പ്പെടെ മൂന്നുവീടുകളില്‍ കവര്‍ച്ചാ ശ്രമവും ഒരുവീട്ടില്‍ കവര്‍ച്ചയും നടന്നു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മാഹിയിലെ എസ്പി ഓഫീസിനു തൊട്ടടുത്ത വീടുകളിലാണ് കവര്‍ച്ചയും കവര്‍ച്ചാ ശ്രമവും നടന്നത്. എം. മുകുന്ദന്റെ സെമിത്തേരി റോഡിലെ വീടിന്റെ മുന്‍വശത്തെ വാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. അലമാരകള്‍ കുത്തിതുറന്ന നിലയിലാണ്.
മുകുന്ദനും ഭാര്യയും ഡല്‍ഹിയിലായതിനാല്‍ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ഇവിടെ നിന്ന് എന്തെങ്കിലും മോഷണംപോയിട്ടുണ്ടോയെന്ന കാര്യം വീട്ടുകാര്‍ എത്തിയതിനു ശേഷം മാത്രമേ സ്ഥിരീകരിക്കാനാവുകയുള്ളു. എം. മുകുന്ദന്റെ വീടിനു തൊട്ടുമുന്നിലെ അനുരാജിന്റെ കുനിയില്‍ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീടിന്റെ പിറകുവശത്തെ ഇരുമ്പ് ഗ്രില്‍സ് തകര്‍ത്ത് അടുക്കളവാതില്‍ കുത്തിതുറന്ന് അകത്തുകടന്ന മോഷ്ടാവ് അലമാര തുറന്ന് 3,000 രൂപ കവര്‍ന്നു.
മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന അനുരാജിന്റെ ഭാര്യ റീനയുടെ മാലപൊട്ടിക്കാനുള്ള ശ്രമത്തിനിടെ ഉറക്കമുണര്‍ന്ന ഇവര്‍ ബഹളംവച്ചു. ശബ്ദംകേട്ട് മുകള്‍ നിലയിലെ മുറിയില്‍ നിന്നും അനുരാജ് താഴത്തേക്കു വരുന്നതിനിടെ മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. പുലര്‍ച്ചെ രണ്ടരയ്ക്കും മൂന്നിനുമിടയിലായിരുന്നു സംഭവം. ഇന്ത്യന്‍ ബാങ്കിനു സമീപത്തെ കൂടാരപ്പുര റോഡിലെ ആള്‍താമസമില്ലാത്ത അനുരൂപിന്റെ രാഘവ് എന്ന വീട്ടിലും കവര്‍ച്ച നടന്നു. അനുരൂപ് ദുബായിലാണ്. വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്താണ് ഇവിടെയും മോഷ്ടാക്കള്‍ കയറിയത്.
മാഹി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ നിന്നു സൂപ്രണ്ടായി വിരമിച്ച വിനയരാജിന്റെ ഗോവിന്ദനിലയത്തിലും മോഷണം നടന്നു. അനുരൂപിന്റെ വീടിന്റെ തൊട്ടടുത്ത വീടാണിത്. വിനയരാജും കുടുംബവും പന്തക്കലിലുള്ള വീട്ടിലായിരുന്നു. ഇവിടെ നിന്ന് എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോയെന്നത് പരിശോധിച്ചു വരികയാണ്. നാലിടങ്ങളിലും കവര്‍ച്ച നടത്തിയത് ഒരേ സംഘമായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം പോലീസ് തികഞ്ഞ നിസംഗതയാണ് കാട്ടിയതെന്നും ആക്ഷേപമുണ്ട്.
മോഷണം നടന്നയുടന്‍ അനുരാജ് ഫോണ്‍ ചെയ്‌തെങ്കിലും പോലീസ് സ്‌റ്റേഷനിലെ ഫോണ്‍ പ്രവര്‍ത്തന രഹിതമായിരുന്നു. തുടര്‍ന്ന് തൊട്ടടുത്ത എസ്പി ഓഫീസില്‍ പോയി വിവരം പറഞ്ഞതിനെ തുടര്‍ന്ന് ഇവിടെനിന്നും പോലീസിന് വയര്‍ലെസ് സന്ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും എം. മുകുന്ദന്റെ വീടുമാത്രം പരിശോധിച്ച് മടങ്ങിയെന്നാണ് ആക്ഷേപം.
Keywords: Robbery, Mahi, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment