ക്ലീവ്ലാന്‍ഡ്: ഇതിഹാസ ബോക്സിംഗ് താരം മുഹമ്മദ് അലിയുടെ ഗ്ലൗസുകള്‍ ലേലം ചെയ്തു. 1971 ല്‍ ജോ ഫ്രേസിയര്ക്കെതിരായ മത്സരത്തില്‍ അലി ഉപയോഗിച്ച ഗ്ലൗസുകളാണ് ലേലം ചെയ്തത്. നൂറ്റാണ്ടിന്റെ പോരാട്ടമെന്ന് കായികലോകം വിശേഷിപ്പിച്ച പോരാട്ടത്തില്‍ അലി ധരിച്ച ഗ്ലൗസുകളാണിവ. അമേരിക്കയിലെ ക്ലീവ്ലാന്ഡിലെ ഹെറിറ്റേജ് ഓക്ഷന്‍സ് എന്ന ലേല സ്ഥാപനമാണ് അലിയുടെ ഗ്ലൗസുകള്‍ ലേലം ചെയ്തത്. 2.4 കോടി രൂപയ്ക്ക് ഗ്ലൗസ് ലേലം നേടിയ ആളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
അലിയും ഫ്രേസിയറും തമ്മില്‍ കളിക്കളത്തിനകത്തും പുറത്തുമുള്ള ശത്രുത പരസ്യമായ രഹസ്യമാണ്. അതുകൊണ്ട് തന്നെ ഇതിഹാസ താരങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ലോകം ആകാംഷയോടെയാണ് ഉറ്റുനോക്കിയിരുന്നത്. ഓരോ റൗണ്ടിലും ഇഞ്ചോടിഞ്ച് പോരാടി മുന്നേറിയ മല്‍സരത്തിന്റെ 14-ാം റൗണ്ടില്‍ ജോ ഫ്രേസിയറുടെ ഇടംകൈയ്യന്‍ ഹുക്കില്‍ അലി വീണു. ശക്തമായി തിരിച്ചടിക്കാന്‍ തയ്യാറായി അലി എഴുന്നേറ്റുവെങ്കിലും ഏകപക്ഷീയമായ തീരുമാനത്തിലൂടെ ഫ്രേസിയറെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
വിയറ്റ്നാം യുദ്ധത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് 1967-ല്‍ ലോക ചാമ്പ്യന്‍ പട്ടം തിരിച്ചെടുത്ത ശേഷം ബോക്സിംഗ് റിംഗിലേക്കുള്ള അലിയുടെ മടങ്ങി വരവായിരുന്നു ഈ മത്സരം.

Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment