Latest News

കേരളത്തില്‍ നിശാ ക്‌ളബുകള്‍ വേണമെന്ന് അബ്ദുള്ളക്കുട്ടി

കണ്ണൂര്‍: അബ്ദുള്ളക്കുട്ടിക്കെതിരെ സരിത പരാതി പറഞ്ഞപ്പോള്‍ സരിതയെ തെറിവിളിച്ചവരൊക്കെ ഇപ്പോള്‍ തലയ്ക്ക് കൈവച്ചിരിക്കുകയായിരിക്കും. കേരളത്തില്‍ ലൈംഗിക കളിപ്പാട്ട വില്പനയും നിശാക്ലബ്ബും വേണമെന്നും ലൈംഗിക സ്വാതന്ത്ര്യം എല്ലാവര്‍ക്കും നല്‍കണമെന്നുമാണ് അബ്ദുള്ളക്കുട്ടിയുടെ പുതിയ വെളിപാട്. ലോകത്തെ ഏറ്റവും വലിയ സെക്‌സ് ടൂറിസ്റ്റ് കേന്ദ്രമായ മക്കാവ് ദ്വീപ് സന്ദര്‍ശിച്ച ശേഷമാണ് അബ്ദുള്ളക്കുട്ടിക്ക് ഈ വെളിപാട് ഉണ്ടായത്. തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് 'അത്ഭുതക്കുട്ടി' പുസ്തകവും പ്രസിദ്ധീകരിക്കുകയാണ്.

മൗലിക കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ കേരളത്തില്‍ ലൈംഗിക ഉപകരണങ്ങളും മറ്റും വല്‍ക്കണമെന്നും നിശാക്‌ളബ്ബുകള്‍ക്കും മറ്റും അനുമതി നല്‍കണമെന്നും അബ്ദുള്ളക്കുട്ടി പറയുന്നു. 'മറക്കാനാവാത്ത മക്കാവ് യാത്ര' എന്ന പേരിലുള്ള തന്റെ പുതിയ യാത്രാവിവരണ പുസ്തകത്തിലാണ് പുതിയ സദാചാരചിന്തകളുമായി അബ്ദുള്ളക്കുട്ടി രംഗത്തെത്തുന്നത്. സദാചാര ബോധത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് സമയമായിയെന്നും പുസ്തകത്തില്‍ പറയുന്നു. മലയാളികള്‍ കപട സദാചാരക്കാരാണെന്നും പുസ്തകത്തില്‍ പറയുന്നു. ഭാര്യയെപ്പോലും കാണിക്കാതെ ലൈംഗിക കളിപ്പാട്ടങ്ങള്‍ ഒളിച്ചുവയ്ക്കുന്നതിനെപ്പറ്റിയുമെല്ലാം പരാമര്‍ശമുണ്ട് പുസ്തകത്തില്‍.

നിരന്തരം വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് നീങ്ങുന്ന എപി അബ്ദുള്ളക്കുട്ടി തന്റെ പുതിയ പുസ്തകത്തിലൂടെ വീണ്ടും വിവാദത്തിന് തിരികൊളുത്തുകയാണ്. സോളാര്‍ കേസിലെ പ്രതി സരിതഎസ് നായര്‍ അബ്ദുള്ളക്കുട്ടിക്കെതിരെ ബലാത്സംഗക്കുറ്റം ആരോപിച്ചതിനെ തുടര്‍ന്നാണ് അബ്ദുള്ളക്കുട്ടി ഏറ്റവുമൊടുവില്‍ വിവാദത്തില്‍ വീണത്. ലൈംഗികതയെ കുറിച്ചു സമൂഹത്തില്‍ ഉള്ളുതുറന്ന ചര്‍ച്ചയ്ക്കു സമയമായെന്നു അബ്ദുള്ളക്കുട്ടി പറയുന്നു. സെക്‌സ് ടൂറിസ്റ്റ് കേന്ദ്രമായ മക്കാവ് നഗരം ഭാര്യക്കും മക്കള്‍ക്കുമൊപ്പമാണ് സന്ദര്‍ശിച്ചത്.

ഞരമ്പുരോഗികള്‍ക്കും ലൈംഗികജ്വരം ബാധിച്ചവര്‍ക്കുമായി ഇസ്ലാമിക രാഷ്ട്രങ്ങളില്‍ ആരംഭിച്ചതുപോലെയുള്ള നിശാക്ലബുകള്‍ ഇവിടെയും ആകാമെന്നും ചില വിദേശ രാജ്യങ്ങളിലുള്ളതുപോലെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി സെക്‌സ് ടോയ്‌ഷോപ്പുകള്‍ ആകാമെന്നുമാണ് പുസ്തകത്തിലെ പരാമര്‍ശം. മക്കാവ് നഗരത്തില്‍ സെന്റ് പോള്‍ സ്ട്രീറ്റ് മാര്‍ക്കറ്റിലെ ഷോപ്പിംഗിനിടെ സെക്‌സ് കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന ഒരു ഷോപ്പില്‍ സന്ദര്‍ശനം നടത്തിയ അനുഭവവും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. മക്കളെ കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ കിട്ടുന്ന ഷോപ്പിലേക്കയച്ചിട്ട് തിരിച്ചുവന്ന ഭാര്യ തനിക്ക് സെക്‌സ്‌ടോയ് ഷോപ്പ് സന്ദര്‍ശിക്കാനുള്ള ആഗ്രഹം അറിയിച്ചതായും അബ്ദുള്ളക്കുട്ടി പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ഇംഗ്ലണ്ടിലേയും അമേരിക്കയിലേയുമെല്ലാം ലൈംഗികോപകരണ ഷോപ്പുകളെ പറ്റി പറഞ്ഞപ്പോള്‍ ഭാര്യക്ക് ചിരിയടക്കാനായില്ലെന്നും അബ്ദുള്ളക്കുട്ടി എഴുതുന്നു.

താന്‍ കണ്ട കാഴ്ചകള്‍ വിശദമായിത്തന്നെ എംഎല്‍എ പുസ്തകത്തില്‍ വിവരിക്കുന്നുമുണ്ട്. ലൈംഗികാവയവങ്ങളുടെ രൂപങ്ങള്‍ കണ്ടാല്‍ ഒറിജിനല്‍ എന്നേ തോന്നൂ എന്നും കൃത്രിമസെക്‌സിന് പറ്റുന്ന ബാറ്ററികള്‍ ഘടിപ്പിച്ച ഹൈടെക് ഉപകരണങ്ങള്‍. റബ്ബറില്‍ തീര്‍ത്ത ഊതി വീര്‍പ്പിക്കാവുന്ന ബലൂണ്‍ മാതൃകയിലുള്ള സ്ത്രീ പുരുഷ രൂപങ്ങള്‍ എന്നിവയെപ്പറ്റിയെല്ലാം വിവരണമുണ്ട്. ഡോക്ടറായ ഭാര്യയ്ക്ക് സെക്‌സ് വിഷയത്തിലള്ള അറിവുകണ്ടാല്‍ ഒരു ശരാശരി മലയാളി സ്ത്രീയുടെ സെക്‌സ് അറിവ് എന്തായിരിക്കുമെന്ന് കെട്ട്യോളുടെ പെരുമാറ്റത്തില്‍ നിന്ന് വായിച്ചെടുത്തുവെന്നും അബ്ദുള്ളക്കുട്ടി എഴുതുന്നു. അഞ്ചു വയസുള്ള പിഞ്ചു കുഞ്ഞിനെ മുതല്‍ 85 വയസുള്ള മുത്തശ്ശിയെ വരെ പീഡിപ്പിക്കുന്ന മലയാളി ഞരമ്പുരോഗികള്‍ക്ക് വേണ്ടി നിങ്ങളുടെ സര്‍ക്കാരിന് പഞ്ചായത്തുകള്‍ തോറും സെക്‌സ് ടോയിസ് ഷോപ്പുകള്‍ തുടങ്ങിക്കൂടേ എന്ന് ഭാര്യ ചോദിച്ചപ്പോള്‍ സ്തബ്ധനായെന്നും അതേക്കുറിച്ച് ആലോചിച്ചുവെന്നും അബ്ദുള്ളക്കുട്ടി പറയുന്നു.

നമ്മുടെ പാഠ്യപദ്ധതിയില്‍ സെക്‌സ് പഠനം ഉള്‍പ്പെടുത്തണം. സ്‌കൂളില്‍ തന്നെ ഇക്കാര്യത്തില്‍ ശാസ്ത്രീയ പഠനം തുടങ്ങണം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം സ്‌കൂളുകള്‍ എന്ന രീതി ഒരു പരിഷ്‌കൃതസമൂഹത്തിന് യോജിച്ചതല്ല. അത് പാടേ ഒഴിവാക്കണം. ഇത്തരം സ്‌കൂളില്‍ നിന്ന് വരുന്നവരാണ് കൂടുതല്‍ ലൈംഗിക വൈകൃതങ്ങള്‍ പ്രകടിപ്പിക്കുന്നത്. കാരണം പത്തുകൊല്ലത്തോളം പരസ്പരം എതിര്‍ലിംഗത്തിലെ കുട്ടികളുമായി ഇടപഴകാതെയും സൗഹൃദം പങ്കുവെയ്ക്കാതെയും വളര്‍ന്നതിന്റെ തകരാറുകള്‍ ഇവരില്‍ ഉണ്ടാകും. അബ്ദുള്ളക്കുട്ടി തന്റെ കണ്ടെത്തല്‍ പുസ്തകത്തില്‍ അവതരിപ്പിക്കുന്നു.

നമ്മുടെ സെക്‌സിനോടുള്ള സമീപനം വളരെ ഇടുങ്ങിയതാണ്. സെക്‌സിനെക്കുറിച്ച് അവബോധം ഉണ്ടാക്കിയെടുക്കാത്തതാണ് പീഡനങ്ങള്‍ കൂടാന്‍ കാരണം. ലൈംഗികതയെക്കുറിച്ച് കേരളത്തില്‍ ചര്‍ച്ചയുണ്ടാവണം. ഇത്തരം കാര്യങ്ങള്‍ ജീവിത അജണ്ടയില്‍ ഉള്‍പ്പെടുത്തതിനാലാണ് സദാചാരബോധത്തില്‍ നിന്ന് സദാചാരപോലീസിലേക്ക് കേരളം വളര്‍ന്നതെന്നും അബ്ദുള്ളക്കുട്ടി പരിഹസിക്കുന്നു.
ഇന്ത്യയെക്കുറിച്ചും കേരളത്തെക്കുറിച്ചും സെക്‌സ് വിഷയത്തില്‍ വിദേശരാജ്യങ്ങളില്‍ നിലനില്‍ക്കുന്ന തെറ്റിധാരണകള്‍ നാം മാറ്റുന്നില്ലെങ്കില്‍ നമ്മുടെ ഭാവി ഇരുളടഞ്ഞതാവും. ഇക്കാര്യത്തില്‍ നാം കണ്ടു പഠിക്കേണ്ടത് ഗള്‍ഫിലെ ഭരണാധികാരികളെയാണ്. ചില ഇസ്ലാമിക രാജ്യങ്ങളില്‍ നിശാക്ലബ്ബുകളും മദ്യഷാപ്പുകളും തുടങ്ങാന്‍ അവിടുത്തെ ഭരണാധികാരികള്‍ അനുമതി നല്‍കി. വിമര്‍ശനവുമായി ഒരുസംഘം മതപണ്ഡിതന്‍മാര്‍ രംഗത്ത് വന്നപ്പോള്‍ ഷെയ്ക്ക് പറഞ്ഞ മറുപടി ഇത് അര്‍മാദ രോഗികള്‍ക്കു വേണ്ടിയുള്ളതാണ് എന്നായിരുന്നു.

കേരളത്തിലും നിലവിലുള്ള സ്ഥിതിയില്‍ ഞരമ്പുരോഗികള്‍ക്കും ലൈംഗികജ്വരം ബാധിച്ച അര്‍മാദ രോഗികള്‍ക്കുംവേണ്ടി ഇതുപോലെ പ്രത്യേക ക്ലബ്ബുകള്‍ തുടങ്ങുവാന്‍ സമയമായി. ഇത് പരാമര്‍ശിച്ചു. മക്കാവില്‍ സന്ദര്‍ശനം നടത്തിയെന്ന് നിയമസഭയില്‍ പറഞ്ഞപ്പോള്‍ എല്ലാവരും പറഞ്ഞത് മക്കാവില്‍ പോയത് ഒരു കാരണവശാലും എഴുതരുതെന്നായിരുന്നു. മക്കാവ് യാത്രയെകുറിച്ച് വിസ്തരിച്ച് എഴുതണമെന്നും അവിടെ ലൈംഗിക അരാജകത്വമൊന്നും ഇല്ലെന്നും ആ സത്യം വിളിച്ചുപറയണമെന്നും ഒരു യാത്രാപ്രിയനായ മന്ത്രി പറഞ്ഞതായും അബ്ദുള്ളക്കുട്ടി പുസ്തകത്തില്‍ പറയുന്നു.

ഏതായാലും വരുംദിവസങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടാവുന്ന വിഷയമായി മാറുകയാണ് അബ്ദുള്ളക്കുട്ടിയുടെ മക്കാവ് യാത്ര. 'മറക്കാനാവാത്ത മക്കാവ് യാത്ര' ആഗസ്ത് 9ന് പ്രകാശനം ചെയ്യും. വൈകീട്ട് 5 മണിക്ക് കോഴിക്കോട് അളകാപുരി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സന്തോഷ് ജോര്‍ജ് കുളങ്ങര, പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കും. ലോക ടൂറിസം ഭൂപടത്തിലെ മാദകറാണിയെന്ന് വിശേഷിപ്പിക്കാവുന്ന മക്കാവിലേക്ക് നടത്തിയ യാത്രയുടെ വിസ്മയാനുഭവങ്ങളാണ് പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നത്. ഒപ്പം, ചൈനയിലെയും ഹോങ്കോങ്ങിലേയും യാത്രാനുഭവങ്ങളും. ആല്‍ഫാ വണ്‍ പബ്ലിഷേഴ്‌സ് ആണ് പുസ്തകം പുറത്തിറക്കുന്നത്.

Keywords:Abdulla kutty, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.