Latest News

ഗെയിം ഭ്രാന്തനായ കാമുകനെ യുവതി ചവിട്ടി നിലത്തിട്ട് വലിച്ചിഴച്ചു

ബീജിംഗ്: തന്നെ ഗൗനിക്കാതെ ഫോണില്‍ ഗെയിം കളിച്ചുകൊണ്ടു നടന്ന കാമുകനെ യുവതി ചവിട്ടി നിലത്തിട്ട് വലിച്ചിഴച്ചു. സംഭവം കണ്ട് നിരവധിപേര്‍ എത്തിയെങ്കിലും ഇവരെ പിടിച്ചുമാറ്റാന്‍ ആരും തയ്യാറായില്ല. ബീജിംഗില്‍ ഭൂഗര്‍ഭ സബ്‌വേ ട്രെയിനിലായിരുന്നു സംഭവം.

തന്നെ മൈന്‍ഡുചെയ്യാതായതോടെ കാമുകി പ്രതിഷേധമറിയിച്ചു. പക്ഷേ, അതും കാമുകന്‍ മൈന്‍ഡുചെയ്തില്ല. അതോടെയാണ് യുവതിയുടെ കണ്‍ട്രോളുപോയത്. ഫോണില്‍ കളിച്ചുകൊണ്ടിരുന്ന കാമുകനെ യുവതി ചവിട്ടിവീഴ്ചത്തി. വീഴ്ചയില്‍ ഫോണിന് കേടുപറ്റാതിരിക്കാന്‍ അയാള്‍ ശ്രദ്ധിച്ചു. വീണുകിടന്നിട്ടും ഫോണില്‍ നിന്ന് ശ്രദ്ധമാറ്റാത്ത കാമുകനെ കണ്ടതോടെ യുവതിയുടെ കലി ഇരട്ടിച്ചു.യുവതി അയാളെ വലിച്ചിഴച്ച് ട്രെയിനില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയി. അപ്പോഴും യുവാവിന്റെ ശ്രദ്ധ ഫോണില്‍ തന്നെയായിരുന്നു. ഇതോടെയാണ് അയാളുടെ തോളില്‍ ചവിട്ടി ഫോണ്‍ പിടിച്ചുവാങ്ങാന്‍ യുവതി ശ്രമിച്ചത്.

ഇതിനിടെ അവിടെയെത്തിയ മറ്റൊരുട്രെയിനില്‍ കാമുകനെ വലിച്ചു കയറ്റിയതോടെയാണ് റെയില്‍വേസ്‌റ്റേഷനിലെ സീന്‍ തീര്‍ന്നത്. മൊബൈല്‍ ഫോണ്‍ കമ്പനി നടത്തുന്ന പരസ്യപ്രചരണമാണെന്ന് കരുതിയാണ് ഇവരുടെ പ്രശ്‌നത്തില്‍ പലരും ഇടപെടാത്തത്. പക്ഷേ, സംഭവത്തിന്റെ ദൃശ്യങ്ങള്‍ പലരും മൊബൈലില്‍ പകര്‍ത്തുനുണ്ടായിരുന്നു. ഏറ്റവും അവസാനമാണ് സംഭവത്തിന്റെ സത്യാവസ്ഥ എല്ലാവര്‍ക്കും മനസിലായത്.


Keywords: World News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.