കാസര്‍കോട്: മികച്ച സ്‌പോര്‍ട്‌സ് ലേഖനത്തിന് കാസര്‍കോട് ക്രിക്കറ്റ് ഫോറം ഏര്‍പ്പെടുത്തിയ പ്രഥമ സ്‌പോര്‍ട്‌സ് ജേണലിസം അവാര്‍ഡിന് യുവ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ എബി കുട്ടിയാനത്തെ തെരഞ്ഞെടുത്തു.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
സച്ചിന്‍ തെണ്ടുല്‍ക്കര്‍ വിരമിക്കുന്ന വേളയില്‍ ഉത്തരദേശത്തില്‍ എഴുതിയ 'സച്ചിന്‍ മതിയാവാതെ, കൊതി തീരാതെ'എന്ന ലേഖനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്. അയ്യായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ എബി കുട്ടിയാനം കഴിഞ്ഞ പത്തുവര്‍ഷക്കാലമായി കളി എഴുത്ത് രംഗത്തും നിറഞ്ഞു നില്‍ക്കുന്നു. നേരത്തെ റിയാദ് കെ.എം.സി.സിയുടെ കെ.എസ്.അബ്ദുല്ല യംഗ് ടാലന്റ് അവാര്‍ഡും ലഭിച്ചിരുന്നു. ബോവിക്കാനം സ്വദേശിയാണ്.


No comments:
Post a Comment