ഗ്രാന്റ് മാസ്റ്റര്‍ ജി.എസ്. പ്രദീപ് അശ്വമേധവുമായി വീണ്ടും എത്തുന്നു. ഒരു ദശാബ്ദത്തെ ഇടവേളയ്ക്കു ശേഷമാണു ലോകത്തിലെ ആദ്യ റിവേഴ്‌സ് ക്വിസ് കൂടിയായ അശ്വമേധം പ്രേക്ഷകരിലേക്ക് എത്തുന്നത്. കലാനുസൃതമായ മാറ്റങ്ങളോടെയും പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയും ഒക്ടോബര്‍ ആറു മുതല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി ഒമ്പതു മുതല്‍ 10വരെയുള്ള കൈരളി ടിവിയുടെ പ്രൈം ടൈമിലാണു അറിവിന്റെ ജനകീയ വിപ്ലവം എന്ന പേരില്‍ അശ്വമേധം എത്തുന്നത്.
പഴയ അശ്വമേധത്തിലെ യാഗം, യജ്ഞം, രാജസൂയം എന്നീ മൂന്നു ഭാഗങ്ങള്‍ തന്നെയാണു പുതിയ അശ്വമേധത്തിലുമുള്ളത്. എന്നാല്‍ പുതിയ ബൗദ്ധിക സമസ്യയില്‍ മത്സരാര്‍ഥികള്‍ക്കു വ്യക്തികള്‍ക്കു പുറമേ സ്ഥലം, സംഭവം തുടങ്ങിയവയും ആലോചിക്കാം എന്ന പ്രത്യേകതയുണ്ട്.
പഴയ അശ്വമേധത്തില്‍ മത്സരാര്‍ഥികളെയും ഗ്രാന്റ് മാസ്റ്ററേയും നിയന്ത്രിക്കാന്‍ ജൂറിയാണ് ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ മത്സരാര്‍ഥികള്‍ക്ക് നോബിള്‍ ഗൈഡ്, ഐടി ഗൈഡ് എന്നീ രണ്ടു ഗൈഡുകളാണ് ഉള്ളത്. നോബിള്‍ ഗൈഡില്‍ വി.കെ.ശ്രീരാമന്‍, ഭാഗ്യലക്ഷ്മി തുടങ്ങിയ പ്രമുഖരാണ് ഗൈഡുകളായി എത്തുന്നത്. കൂടാതെ രാഷ്ര്ട്രീയ സാമൂഹ്യ പത്രപ്രവര്‍ത്തന രംഗത്തെ പ്രമുഖരും ഉണ്ടാകും. പുത്തന്‍ സാങ്കേതിക വിദ്യയുടെ ചുവടുപിടിച്ചാണ് ഐടി ഗൈഡിന്റെ പ്രവര്‍ത്തനം. കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകള്‍ മത്സരാര്‍ഥിക്ക്ഉപയോഗിക്കാനുള്ള സൗകര്യവും ഐടി ഗൈഡ് നല്‍കും.
2001ലാണ് കൈരളി ടിവിയില്‍ അശ്വമേധം എത്തുന്നത്. 1,000 എപ്പിസോഡുകള്‍ പൂര്‍ത്തിയായിരുന്നു. പിന്നീട് തമിഴിലും തെലുങ്കിലും ശ്രീലങ്കന്‍ ചാനലിലും അശ്വമേധം അവതരിപ്പിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ഓഡിഷനുകളിലൂടെയാണ് മത്സരാര്‍ഥികളെ തെരഞ്ഞെടുത്തത്. കൈരളി ടിവിയിലെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സന്തോഷ് പാലിയാണ് അശ്വമേധത്തിന്റെ സംവിധായകന്‍.
Keywords: Kairali TV, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
പഴയ അശ്വമേധത്തിലെ യാഗം, യജ്ഞം, രാജസൂയം എന്നീ മൂന്നു ഭാഗങ്ങള്‍ തന്നെയാണു പുതിയ അശ്വമേധത്തിലുമുള്ളത്. എന്നാല്‍ പുതിയ ബൗദ്ധിക സമസ്യയില്‍ മത്സരാര്‍ഥികള്‍ക്കു വ്യക്തികള്‍ക്കു പുറമേ സ്ഥലം, സംഭവം തുടങ്ങിയവയും ആലോചിക്കാം എന്ന പ്രത്യേകതയുണ്ട്.
പഴയ അശ്വമേധത്തില്‍ മത്സരാര്‍ഥികളെയും ഗ്രാന്റ് മാസ്റ്ററേയും നിയന്ത്രിക്കാന്‍ ജൂറിയാണ് ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ മത്സരാര്‍ഥികള്‍ക്ക് നോബിള്‍ ഗൈഡ്, ഐടി ഗൈഡ് എന്നീ രണ്ടു ഗൈഡുകളാണ് ഉള്ളത്. നോബിള്‍ ഗൈഡില്‍ വി.കെ.ശ്രീരാമന്‍, ഭാഗ്യലക്ഷ്മി തുടങ്ങിയ പ്രമുഖരാണ് ഗൈഡുകളായി എത്തുന്നത്. കൂടാതെ രാഷ്ര്ട്രീയ സാമൂഹ്യ പത്രപ്രവര്‍ത്തന രംഗത്തെ പ്രമുഖരും ഉണ്ടാകും. പുത്തന്‍ സാങ്കേതിക വിദ്യയുടെ ചുവടുപിടിച്ചാണ് ഐടി ഗൈഡിന്റെ പ്രവര്‍ത്തനം. കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകള്‍ മത്സരാര്‍ഥിക്ക്ഉപയോഗിക്കാനുള്ള സൗകര്യവും ഐടി ഗൈഡ് നല്‍കും.
2001ലാണ് കൈരളി ടിവിയില്‍ അശ്വമേധം എത്തുന്നത്. 1,000 എപ്പിസോഡുകള്‍ പൂര്‍ത്തിയായിരുന്നു. പിന്നീട് തമിഴിലും തെലുങ്കിലും ശ്രീലങ്കന്‍ ചാനലിലും അശ്വമേധം അവതരിപ്പിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ഓഡിഷനുകളിലൂടെയാണ് മത്സരാര്‍ഥികളെ തെരഞ്ഞെടുത്തത്. കൈരളി ടിവിയിലെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സന്തോഷ് പാലിയാണ് അശ്വമേധത്തിന്റെ സംവിധായകന്‍.

No comments:
Post a Comment