തൃപ്പൂണിത്തുറ: ബെഡ്ഷീറ്റ് വീട്ടുമുറിയിലെ ജനലഴിയില്‍ കെട്ടി ഷീറ്റിന്റെ മറുഭാഗം കഴുത്തില്‍ കുടുക്കിട്ട് കളിച്ച സ്‌കൂള്‍വിദ്യാര്‍ഥി മരിച്ചു.
എരൂര്‍ നായര്‍സമാജത്തിന് വടക്ക് പേടംകോട്ട് ഇന്ദുവിഹാറില്‍ ബാബുവിന്റെ മകന്‍ ഹരീഷ്ബാബു (13)വാണ് മരിച്ചത്. തൃപ്പൂണിത്തുറ ശ്രീവെങ്കടേശ്വര ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. കുട്ടിയുടെ അമ്മൂമ്മ ഭാനുമതിയമ്മ മാത്രമാണ് ഈസമയം വീട്ടിലുണ്ടായിരുന്നത്. ഇരുനിലയിലുള്ള വീടിന്റെ മുകള്‍നിലയിലായിരുന്നു സംഭവം.
ജനലഴിയില്‍ ബെഡ്ഷീറ്റ് കഴുത്തില്‍ കുരുക്കി മുട്ടുകുത്തിയപോലെകിടന്ന ഹരീഷ്ബാബുവിനെ അമ്മൂമ്മ കെട്ടഴിച്ച് കട്ടിലില്‍കിടത്തുകയായിരുന്നുവെന്നും കുട്ടിക്ക് ചലനമില്ലാതെവന്നതിനെത്തുടര്‍ന്ന് ഒച്ചയെടുത്ത് അയല്‍വാസികളെ അറിയിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സമീപത്തുള്ള ആളുകള്‍ ഓടിക്കൂടി കുട്ടിയെ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം എറണാകുളം ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍. ശനിയാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
അമ്മ: രതി. സഹോദരി: ആരതി (ബികോം വിദ്യാര്‍ഥിനി).
അമ്മ: രതി. സഹോദരി: ആരതി (ബികോം വിദ്യാര്‍ഥിനി).
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment