തിരുവനന്തപുരം: ഏഷ്യാനെറ്റ് - സണ്‍ഫീസ്റ്റ് ഡലീഷസ് സ്റ്റാര്‍ സിംഗറായി മാളവിക തെരഞ്ഞെടുക്കപ്പെട്ടു. അവസാന ഫേവറിറ്റ് റൗണ്ടിലെത്തിയ നാലുപേരില്‍ മൂന്നുപേരേയും പിന്നിലാക്കിയാണു മാളവിക വിജയിയായത്.
മധുര സ്വരം കൊണ്ടു മാളവിക സ്വന്തമാക്കിയതു കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ കൊച്ചിയിലെ അരക്കോടിയുടെ ഫ്ളാറ്റ്. ലോകമെമ്പാടുമുള്ള മലയാളികളുടെ ആകാംക്ഷയ്ക്കു തിരശീലയിട്ടു മിന്നും താരത്തെ പ്രഖ്യാപിച്ചതു പത്മശ്രീ ജയറാമാണ്.

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. റോയ് സി.ജെ ഫ്ലാറ്റിന്റെ താക്കോല്‍ മാളവികയ്ക്കു കൈമാറി. ജയറാം ട്രോഫിയും ഏഷ്യാനെറ്റ് എം.ഡി കെ.മാധവന്‍ സര്‍ട്ടിഫിക്കറ്റും നല്‍കി.
പത്തു ലക്ഷം രൂപയുടെ രണ്ടാം സ്ഥാനം രേഷ്മ സ്വന്തമാക്കി. അഞ്ചു ലക്ഷം രൂപവീതം സമ്മാനമുള്ള മൂന്നും നാലും സ്ഥാനങ്ങളില്‍ വര്‍ഷയും അഫ്സലുമെത്തി.
ഈ മാസം 25 മുതല്‍ പുതിയ രൂപത്തിലും ഭാവത്തിലും പ്രക്ഷകര്‍ക്ക് മറ്റൊരു സംഗീത വിരുന്നുകൂടി വാഗ്ദാനം ചെയ്താണ് സണ്‍ഫീസ്റ്റ് ഡലീഷസ് സ്റ്റാര്‍ സിംഗര്‍ സീസണ്‍ 7 അവസാനിച്ചത്.

Keywords: Kerala News, Entertainment, Asianet, star singer season 7, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment