കാസര്‍കോട്: ബേക്കല്‍ ടൂറിസം വികസനം ലക്ഷ്യമിട്ട് കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച പെരിയ എയര്‍ സ്ട്രിപ്പ് ഉപേക്ഷിച്ചു. പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കനിയങ്കുണ്ടില്‍ സ്ഥാപിക്കാന്‍ പദ്ധതിയിട്ട എയര്‍ സ്ട്രിപ്പിന് ഭൂമി ഏറ്റെടുക്കാന്‍ പെരിയയില്‍ തുറന്ന ഓഫീസ് പൂട്ടി.
ബേക്കലിലേക്ക് കൂടുതല്‍ വിദേശ- ആഭ്യന്തര ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനാണ് ബേക്കല്‍ ടൂറിസം പദ്ധതിപ്രദേശമായ പെരിയയില്‍ എയര്‍സ്ട്രിപ്പ് അനുവദിച്ചത്. 84 ഏക്കര്‍ ഭൂമിയിലാണ് പദ്ധതി ആവിഷ്കരിച്ചത്. ഇതിനായി 24 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കണ്ടെത്തി. ബാക്കി ഭൂമി സ്വകാര്യവ്യക്തികളില്‍ നിന്ന് ഏറ്റെടുക്കാനായിരുന്നു പദ്ധതി.
ഇതിനായി കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയപോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) സംഘം സാധ്യതാ പഠനം നടത്തി. ഭൂമി ലഭ്യമായാല്‍ 20 കോടിയോളം രൂപ ചെലവില്‍ എയര്‍സ്ട്രിപ്പ് സ്ഥാപിക്കാനാകുമെന്ന് പഠനത്തില്‍ കണ്ടെത്തി. പ്രദേശത്തെ ഭൂമി പദ്ധതിക്ക് അനുയോജ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സിയാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് വര്‍ഷം ഒന്നായിട്ടും സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പ്രഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടും അനുവദിച്ചില്ല. ബന്ധപ്പെട്ട യോഗങ്ങളില്‍ ബിആര്‍ഡിസി അധികൃതര്‍ ഇത് അവതരിപ്പിച്ചപ്പോള്‍ പദ്ധതി മുന്‍ഗണനാ പട്ടികയിലില്ലെന്നാണ് സര്‍ക്കാരിന്റെ മറുപടി.
ഇതിനെ തുടര്‍ന്നാണ് ബേക്കല്‍ റിസോര്‍ട്ട് ഡെവലപ്മെന്റ് കോര്‍പറേഷന്‍ (ബിആര്‍ഡിസി) പെരിയയില്‍ തുടങ്ങിയ ഓഫീസ് അടച്ചുപൂട്ടിയത്. പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനും പദ്ധതി വേഗത്തിലാക്കുന്നതിനുമാണ് പെരിയയില്‍ പ്രത്യേകം ഓഫീസ് തുറന്നത്.
ടൂറിസം മേഖലയില്‍ ലോകത്ത് വ്യാപകമാകുന്ന എയര്‍സ്ട്രിപ്പ് കേരളത്തില്‍ ആവശ്യമായ ഇടങ്ങളിലൊന്നാണ് ബേക്കലെന്ന് ഈ മേഖലയിലുള്ളവര്‍ വിലയിരുത്തുന്നു. 20 മുതല്‍ 30 വരെ യാത്രകാര്‍ക്ക് സഞ്ചരിക്കാവുന്ന ചെറുവിമാനങ്ങള്‍ക്ക് ഇതിലിറങ്ങാന്‍ കഴിയും. വിദേശ, ആഭ്യന്തര ടൂറിസ്റ്റുകള്‍ക്കായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ബേക്കലിലെത്താന്‍ സൗകര്യമൊരുങ്ങും.
ബേക്കല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ആറ് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ രണ്ടെണ്ണം തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടെണ്ണം അടുത്ത മാര്‍ച്ചോടെ തുറക്കും. രണ്ടെണ്ണത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ഇവയൊക്കെയും തുറക്കുന്നതോടെ ബേക്കലിലേക്ക് മറുനാട്ടില്‍ നിന്ന് കൂടുതല്‍ ടൂറിസ്റ്റുകളെത്തും. നിലവില്‍ വിദേശത്ത് നിന്നും സ്വദേശത്ത് നിന്നുമായി വര്‍ഷത്തില്‍ അഞ്ച് ലക്ഷത്തോളം ടൂറിസ്റ്റുകള്‍ ബേക്കലില്‍ എത്തുന്നുണ്ട്. വിദേശികള്‍ മംഗളൂരു വിമാനത്താവളത്തിലും കരിപ്പൂരിലുമെത്തിയാണ് റോഡ്, ട്രെയിന്‍ മാര്‍ഗം ബേക്കലില്‍ എത്തുന്നത്.
Keywords: Kasaragod News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New


No comments:
Post a Comment