മട്ടന്നൂര്‍: മട്ടന്നൂരിനു സമീപം മരുതായിയില്‍ വീട്ടില്‍ നടന്ന സ്‌ഫോടനത്തില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനു ഗുരുതര പരിക്ക്. മരുതായി മുതിപ്പിലെ കുന്നുമ്മല്‍ വീട്ടില്‍ കെ നിജിലി(21)നാണു പരിക്കേറ്റത്.
ഇരു കൈപ്പത്തികളും തകര്‍ന്ന നിജിലിനെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് 4.40ഓടെയാണ് വീട്ടുവരാന്തയില്‍ ഉഗ്രസ്‌ഫോടനമുണ്ടായത്. നിര്‍മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ചതാണെന്നാണു പ്രാഥമിക നിഗമനം.
സ്‌ഫോടന ശബ്ദം കേട്ടെത്തിയ പരിസരവാസികളാണ് നിജിലിനെ ആശുപത്രിയിലെത്തിച്ചത്. കൈപ്പത്തി തകര്‍ന്ന് വിരലുകള്‍ ചിന്നിച്ചിതറിയ നിലയിലാണ്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ വീടിന്റെ ഓട് തകര്‍ന്നു. ബോംബിന്റെ അവശിഷ്ടങ്ങളും നിര്‍മാണ സാമഗ്രികളും കല്ലും മറ്റും വീടിന്റെ മൂലയില്‍നിന്നു കണ്ടെടുത്തു.
മട്ടന്നൂര്‍ സി.ഐ. കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം നടത്തിയ പരിശോധനയില്‍ വീട്ടില്‍നിന്ന് എസ് ആകൃതിയിലുള്ള ഒരു കത്തിയും പറമ്പില്‍നിന്ന് ഒരു ബോംബും കണെ്ടടുത്തു.

നിജിലിനോടൊപ്പം കൂടുതല്‍ പേര്‍ ഉണ്ടായിരുന്നതായും പരിക്ക് ഗുരുതരമാണെന്നു ബോധ്യപ്പെട്ടതോടെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നും സംശയമുയര്‍ന്നിട്ടുണ്ട്.
മട്ടന്നൂര്‍ സി.ഐ. കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം നടത്തിയ പരിശോധനയില്‍ വീട്ടില്‍നിന്ന് എസ് ആകൃതിയിലുള്ള ഒരു കത്തിയും പറമ്പില്‍നിന്ന് ഒരു ബോംബും കണെ്ടടുത്തു.
Keywords: Kannur News, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment