Latest News

കേരളത്തില്‍ കൊലപാതകം നടക്കുന്നത് പിണറായി വിജയന്റെ അറിവോടെ : എ വി താമരാക്ഷന്‍

ഉദുമ: കേരളത്തില്‍ കൊലപാതകങ്ങള്‍ നടക്കുന്നത് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അറിവോടുകൂടിയാണെന്ന് മുന്‍ മന്ത്രി എ വി താമരാക്ഷന്‍ ആരോപിച്ചു. 

സ്വാതന്ത്യം, സമാധാനം വികസനം എന്നീ മുദ്രാവാക്യമുയര്‍ത്തി ബി ജെ പി സംസ്ഥാന പ്രസിഡണ്ട് വി മുരളീധരന്‍ നയിക്കുന്ന ജനശക്തി യാത്ര പാലക്കുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. 

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ന് കേരളത്തില്‍ ശാപമായി മാറിയിരിക്കുകയാണ്. ഇവിടെ നടക്കുന്ന എല്ലാ കൊലപാതകങ്ങള്‍ക്കും കാരണക്കാര്‍ സി പി എമ്മാണ്. സി പി എമ്മിന്റെ രാഷ്ട്രീയ അസഹിഷ്ണുതയാണ് കൊലപാതകങ്ങള്‍ക്ക് കാരണം. എല്‍ ഡി എഫ് , യു ഡി എഫ് മുന്നണികളില്‍ മന്ത്രിയായും എം എല്‍ എ യായും പ്രവര്‍ത്തിക്കാന്‍ തനിക്ക് സാധിച്ചിട്ടുണ്ട്. 

നാടിനെ വിറ്റ് കാശാക്കുന്ന ഇരുമുന്നണികളുടെയും സ്വഭാവം അതുകൊണ്ട് മനസ്സിലാക്കാന്‍ സാധിച്ചു. ഇനി കേരളത്തിനെ രക്ഷിക്കാന്‍ ബി ജെ പി ക്കു മാത്രമേ സാധിക്കു. വരാന്‍ പോകുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി ജെ പി ഒറ്റയ്ക്ക് മത്സരിക്കണമെന്നും അല്ലാത്ത സ്ഥലങ്ങളില്‍ ജനസമ്മതനായ വ്യക്തികളെ കണ്ടെത്തി മത്സരിപ്പിക്കണമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.

ബി ജെ പി ജില്ലാ പ്രസിഡണ്ട് പി സുരേഷ്‌കുമാര്‍ ഷെട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, സംസ്ഥാന സെക്രട്ടറി എ ജി ഉണ്ണികൃഷ്ണന്‍, കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് കെ രഞ്ജിത്ത്, ദേശീയ കൗണ്‍സിലംഗം മടിക്കൈ കമ്മാരന്‍, സംസ്ഥാന കമ്മിറ്റിയംഗം ടി രമേഷ്, എന്‍ പി രാധാകൃഷ്ണന്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ പി പ്രകാശ് ബാബു, പ്രമീള സി നായ്ക്ക്, എം സഞ്ജീവ ഷെട്ടി, പി രാഘവന്‍, ലക്ഷ്മിനാഥ്, രാമപ്പ മഞ്ചേശ്വരം തുടങ്ങിയവര്‍ സംസാരിച്ചു.






Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.