ജീവിതത്തില്‍ ഒന്നിച്ചവരാണ് ഫഹദ് ഫാസിലും നസ്രിയയും. ബാംഗ്ലൂര്‍ ഡെയ്‌സില്‍ മാത്രമല്ല ഇവര്‍ ഒന്നിച്ചത്. പ്രമാണിയില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. വിവാഹത്തിനു ശേഷം നസ്രിയ അഭിനയിക്കില്ലെന്നായിരുന്നു കേട്ടിരുന്നത്. എന്നാല്‍ ഫഹദോ നസ്രിയയോ അത് സ്ഥിരീകരിച്ചിരുന്നില്ല.
Keywords: Entertainment, Fahad, Nazriya, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഇപ്പോഴിതാ കേള്‍ക്കുന്നു അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന മണിയറയിലെ ജിന്ന് എന്ന സിനിമയില്‍ ഫഹദ് ഫാസിലിന്റെ നായിക നസ്രിയയാണെന്ന്. വാര്‍ത്ത സത്യമാണെന്നാണ് ഇരുവരോടും അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഫഹദിനൊപ്പം അഭിനയിച്ചു നസ്രിയ മടങ്ങിവരുന്നത് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍.
ലൈക്കുകളുടെ രാജകുമാരിയാണല്ലോ നസ്രിയ. മിന്‍ഹാല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹമ്മദാലി നിര്‍മ്മിക്കുന്ന സിനിമയാണ് മണിയറയിലെ ജിന്ന്.
മധുവിധു ആഘോഷവുമായി ഫഹദും നസ്രിയയും ഇപ്പോള്‍ വിദേശത്താണ്. മണിയറയിലെ ജിന്ന് തുടങ്ങുമ്പോള്‍ സിനിമാലോകം ആ വാര്‍ത്ത അറിഞ്ഞാല്‍ മതിയെന്നാണ് ഇവരുടെ ആഗ്രഹം.


No comments:
Post a Comment