കണ്ണൂര്‍: ആര്‍.എസ്.എസ്. നേതാവ് മനോജ് കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതി വിക്രമന്‍ രക്ഷപ്പെട്ട ഇന്നോവ കാറില്‍ ചോരക്കറ കണ്ടെത്തി. ഇത് കേസന്വേഷണത്തില്‍ നിര്‍ണായക തെളിവായി. കൊലക്കേസുമായി ബന്ധപ്പെട്ട് സി.പി.എം. കൂത്തുപറമ്പ് ഏരിയാസെക്രട്ടറിയെ ചോദ്യംചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു.
കതിരൂരിലെ ഒരു കരാറുകാരന്റെ ടാക്‌സി ഇന്നോവ കാറിലാണ് കണ്ണൂരിലെത്തിയതെന്ന് വിക്രമന്‍ മൊഴിനല്‍കിയിരുന്നു. ഈ കാര്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഉടമയുടെ ബന്ധുതന്നെയാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാളുടെ മൊഴിയും വിക്രമനെ രക്ഷപ്പെടാന്‍ സഹായിച്ച പാട്യം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എം.ഡി. പ്രകാശന്റെ മൊഴിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത കാറില്‍ ചോരക്കറയും മുടിയും അന്വേഷണ സംഘം കണ്ടെത്തി.
കാറിന്റെ വലതുഭാഗത്തെ രണ്ടാമത്തെ വാതിലിന്റെ പിടിയിലാണ് ചോരക്കറയുള്ളത്. മനോജിനെ കൊല്ലാന്‍ ബോംബെറിഞ്ഞപ്പോള്‍ വിക്രമന് പരിക്കേറ്റിരുന്നു. ഇയാള്‍ക്ക് പതിനഞ്ചിടത്താണ് മുറിവുള്ളത്. ഈ രക്തമാണോ കാറില്‍ കണ്ടത് എന്ന് ഫൊറന്‍സിക് വിദഗ്ധര്‍ പരിശോധിക്കും.
ചോദ്യംചെയ്യാന്‍ വ്യാഴാഴ്ച അന്വേഷണസംഘത്തിന്റെ ക്യാമ്പ് ഓഫീസിലെത്തണമെന്നാണ് കൂത്തുപറമ്പ് ഏരിയാസെക്രട്ടറി കെ.ധനഞ്ജയന് നല്കിയ നോട്ടീസില്‍ പറയുന്നത്. ഏരിയാ കമ്മിറ്റി ഓഫീസില്‍ ചെന്നാണ് പോലീസ് നോട്ടീസ് കൈമാറിയത്.
സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരിലേറെയും സി.പി.എം. പ്രാദേശിക നേതാക്കളും അംഗങ്ങളുമാണ്. ഇവരെല്ലാം ഒളിവിലാണ്. അതിനാലാണ് ഏരിയാസെക്രട്ടറിയെ ചോദ്യംചെയ്യുന്നത് എന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.
പാട്യം ലോക്കല്‍ക്കമ്മിറ്റിക്കു കീഴിലുള്ളവര്‍ക്കാണ് സംഭവവുമായി ബന്ധമുള്ളതെന്നാണ് പോലീസ് പറയുന്നത്. ഇവിടത്തെ ലോക്കല്‍ സെക്രട്ടറിയടക്കം ഒളിവിലാണ്. അതാണ് ഏരിയാസെക്രട്ടറിയെ ചോദ്യംചെയ്യാന്‍ കാരണം. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച കേസിലും ധനഞ്ജയന്‍ പ്രതിയായിരുന്നു. പ്രതികള്‍ക്ക് സൗകര്യമൊരുക്കിയ ലോക്കല്‍ കമ്മിറ്റി അംഗം രാമചന്ദ്രനെത്തേടി ഭാര്യവീട്ടിലും പോലീസ് പരിശോധന നടത്തി. ഇവിടെ അന്വേഷണസംഘം നോട്ടീസ് പതിച്ചിട്ടുണ്ട്.
ജില്ലാസെക്രട്ടറി പി.ജയരാജനെയും ക്രൈംബ്രാഞ്ച് അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. പാട്യം സര്‍വീസ് സൊസൈറ്റി മാനേജിങ് ഡയറക്ടര്‍ പ്രകാശന്‍ കേസില്‍ പ്രതിയായതോടെയാണ് ജയരാജനെ ചോദ്യംചെയ്യാനുള്ള സാധ്യത ഒരുങ്ങിയത്. സൊസൈറ്റിയുടെ വാഹനമാണ് വിക്രമനെ രക്ഷിക്കാന്‍ പ്രകാശന്‍ ഉപയോഗിച്ചത്. ഈ വാഹനം ജയരാജന്റെ പേരിലാണ്.
സൊസൈറ്റിയുടെ ഡ്രൈവറായ ജിതിനെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതിന് അന്വേഷണസംഘം ഡിവൈ.എസ്.പി. ജോസി ചെറിയാനെ ജയരാജന്‍ ശകാരിച്ചിരുന്നു. ഇതിനുശേഷം സി.പി.എം. ജില്ലാ കമ്മിറ്റിയുടെ വാഹനവും ജിതിന്‍ ഓടിച്ചിരുന്നു. നോട്ടീസ് നല്‍കിയിട്ടും ഇതുവരെ ജിതിന്‍ അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായിട്ടില്ല.

Keywords: Kannur News, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment