Latest News

കാമറൂണ്‍ ഫുട്‌ബോള്‍ ടീം ഒന്നിച്ച് ഇസ്‌ലാം സ്വീകരിച്ചു

ദുബൈ: 18 അംഗങ്ങളുള്ള കാമറൂണ്‍ ഫുട്‌ബോള്‍ ടീം ഒരുമിച്ച് ഇസ്‌ലാം സ്വീകരിച്ചതായി ദുബൈ മതകാര്യ വകുപ്പ് അറിയിച്ചു. പരിശീലനാര്‍ഥം കുറച്ച് കാലമായി ദുബൈയില്‍ കഴിയുന്ന ടീമംഗങ്ങള്‍, സ്വദേശികളും അല്ലാത്തവരുമായ മുസ്‌ലിംകളുമായി ടീമംഗങ്ങള്‍ നടത്തിയ ഇടപഴകലുകളാണ് സംഘത്തെ ഇസ്‌ലാമിലേക്ക് ആഘര്‍ഷിച്ചത്. 

ഇസ്‌ലാം കാഴ്ചവെക്കുന്ന മനുഷ്യത്വപരമായ സമീപനങ്ങളും പെരുമാറ്റ രീതികളും തങ്ങളെ ഏറെ ആകര്‍ഷിച്ചതായി കാമറൂണ്‍ ഫുട്‌ബോള്‍ ടീമംഗങ്ങള്‍ മതകാര്യവകുപ്പില്‍ നടന്ന ചടങ്ങില്‍ വ്യക്കമാക്കി. ഇസ്‌ലാമിക വിശ്വാസങ്ങളിലും മറ്റുമുള്ള, ടീമംഗങ്ങളുടെ സംശയങ്ങള്‍ക്ക് മതകാര്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി. 

മതകാര്യവകുപ്പിന്റെ ആസ്ഥാനത്ത് വെച്ച് വിവിധ നാട്ടുകാരായ ധാരാളം ആളുകള്‍ ഇസ്‌ലാം സ്വീകരിക്കാറുണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ ഡോ. ഹമദ് ബിന്‍ അല്‍ ശൈഖ് അഹ്മദ് അല്‍ ശൈബാനി അറിയിച്ചു.



Keywords: Gulf, World, Islam, Dubai, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.