മലപ്പുറം: ബാറുടമകള്‍ക്കുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ കെ.എം.സി.സി യൂണിറ്റ് പ്രസിഡന്റ് അഡ്വ. ഹാരിസ് ബീരാന്‍ കേസില്‍നിന്നു പിന്മാറി. ലീഗ് പോഷകസംഘടനയായ കെ.എം.സി.സിയുടെ ഡല്‍ഹിയിലെ യൂണിറ്റ് പ്രസിഡന്റാണ് ഹാരിസ് ബീരാന്‍
Keywords: IUML, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ബാറുടമകള്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായതിനെതിരെ മുസ്ലിംലീഗ് സംസ്‌ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണു താന്‍ കേസില്‍നിന്നു പിന്മാറുന്നതെന്നു ഹാരിസ് ബീരാന്‍ വ്യക്‌തമാക്കി.
അബ്‌കാരി നയക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായ തന്നോട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച്, അദ്ദേഹത്തിന് വിശദീകരണം നല്‍കി. താന്‍ നല്‍കിയ വിശദീകരണത്തില്‍, ആത്മ സുഹൃത്തിനുവേണ്ടി കേസില്‍ ഹാജരായതു മുസ്ലിം ലീഗ് നേതൃത്വത്തിനും അണികള്‍ക്കും അപമാനകരമായെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നതായി വ്യക്‌തമാക്കി.


No comments:
Post a Comment