ന്യൂയോര്‍ക്ക്: രണ്ടു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിന് വേണ്ടിയുള്ള ജീവകാരുണ്യ പരസ്യം നിഷേധിച്ചതിന് പിതാവിനോട് ഫേസ്‌ബുക്ക് മാപ്പു പറഞ്ഞു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ശസ്‌ത്രക്രിയയ്‌ക്ക് വേണ്ടിയുള്ള പണം കണ്ടെത്താന്‍ കുഞ്ഞിന്റെ മാതാപിതാക്കളാണ് ഫേസ്‌ബുക്കിന്റെ സഹായം തേടിയത്. പരസ്യം എഫ് ബി ആദ്യം നിഷേധിക്കുകയും പിന്നീട് കാര്യത്തിന്റെ ഒരു ഗൗരവം പരിഗണിച്ച് സൈറ്റില്‍ തുടരാന്‍ മാപ്പ് പറഞ്ഞ ശേഷം അനുവദിക്കുകയുമായിരുന്നു.
ഹഡ്‌സണ്‍ ബോണ്ട് എന്ന കുഞ്ഞിന്റെ മാതാപിതാക്കളാണ് സുമനസുകളെ തേടി എഫ് ബിയെ സമീപിച്ചത്. കാര്‍ഡിയോമിയോപ്പതി എന്ന പേരുള്ള പ്രശ്‌നം പരിഹരിക്കാനായി 75,000 ഡോളര്‍ ചെലവ് വരുന്ന ശസ്‌ത്രക്രിയയാണ് കുഞ്ഞിന് വേണ്ടത്. ഇക്കാര്യം ഫേസ് ബുക്ക് വഴി പൊതുവേദിയില്‍ അറിയിക്കാനും സന്മനസുകളുടെ സഹായം തേടാനുമായിരുന്നു മാതാപിതാക്കളുടെ ഉദ്ദേശം.
എന്നാല്‍ പിന്നീട് തീരുമാനം പുന: പരിശോധിച്ച ഫേസ്‌ബുക്ക് കുഞ്ഞിന്റെ പിതാവിനോട് ക്ഷമ ചോദിക്കുകയും ചിത്രം തുടരാന്‍ അനുവദിക്കുകയുമായിരുന്നു. ഫേസ്‌ബുക്കിന്റെ പുതിയ തീരുമാനം മാധ്യമങ്ങള്‍ വഴി അറിഞ്ഞ പിതാവ് കെവിന്‍ ബോണ്ടിന് തീരുമാനം ഏറെ ആശ്വാസമാണ് നല്‍കിയത്. എന്തായാലും പരസ്യത്തിന് വലിയ പ്രതികരണമാണ് ലഭിച്ചത്. 30,000 ഡോളറുകള്‍ ഫേസ്‌ബുക്ക് ഉപയോക്‌താക്കളില്‍ നിന്നും കുടുംബത്തിന്റെ ചികിത്സാഫണ്ടിലേക്ക് എത്തിയിട്ടുണ്ട്.

എന്നാല്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന്റെ ദയനീയ ചിത്രം പ്രസിദ്ധീകരിക്കാനാകില്ലെന്നായിരുന്നു ഫേസ്‌ബുക്കിന്റെ ആദ്യ പ്രതികരണം. ബെഡ്‌ഡില്‍ കിടക്കുന്ന കുഞ്ഞിന്റെ ചിത്രം നെഗറ്റീവ് പ്രതികരണം ഉളവാക്കും എന്നായിരുന്നു ന്യായീകരണം. അപകടം, തകര്‍ന്ന കാറുകള്‍, മരണം, ചീഞ്ഞ മൃതദേഹങ്ങള്‍, പ്രേതം തുടങ്ങി ബീഭത്സ്യ ദൃശ്യങ്ങള്‍ അനുവദിക്കാനാകില്ലെന്നും ഫേസ്‌ബുക്ക് പറഞ്ഞു.
എന്നാല്‍ പിന്നീട് തീരുമാനം പുന: പരിശോധിച്ച ഫേസ്‌ബുക്ക് കുഞ്ഞിന്റെ പിതാവിനോട് ക്ഷമ ചോദിക്കുകയും ചിത്രം തുടരാന്‍ അനുവദിക്കുകയുമായിരുന്നു. ഫേസ്‌ബുക്കിന്റെ പുതിയ തീരുമാനം മാധ്യമങ്ങള്‍ വഴി അറിഞ്ഞ പിതാവ് കെവിന്‍ ബോണ്ടിന് തീരുമാനം ഏറെ ആശ്വാസമാണ് നല്‍കിയത്. എന്തായാലും പരസ്യത്തിന് വലിയ പ്രതികരണമാണ് ലഭിച്ചത്. 30,000 ഡോളറുകള്‍ ഫേസ്‌ബുക്ക് ഉപയോക്‌താക്കളില്‍ നിന്നും കുടുംബത്തിന്റെ ചികിത്സാഫണ്ടിലേക്ക് എത്തിയിട്ടുണ്ട്.
Keywords: International News, Facebook, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment