Latest News

SKSSF ആക്ടിവേഷന്‍ കോണ്‍ഫറന്‍സ് 6 മാസത്തെ കര്‍മ്മ പദ്ധതിക്ക് അംഗീകാരം നല്‍കി

ചട്ടഞ്ചാല്‍:''നീതിബോധത്തിന്റെ നിതാന്ത ജാഗ്രത''എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഫെബ്രുവരി 19,20,21,22 തീയ്യതികളില്‍ തൃശൂര്‍ സമര്‍ഖന്തില്‍ നടത്തപ്പെടുന്ന എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയൂടെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക്ക് കോംപ്‌ളക്ക്‌സില്‍ ശാഖ ,ക്ലസ്റ്റര്‍ ,മേഖല, ഭാരവാഹികളും ജില്ലാ കൗണ്‍സിലേഴ്‌സും സംബദ്ധിച്ച ആക്ടിവേഷന്‍ കോണ്‍ഫറന്‍സ് ആറ് മാസത്തെ കര്‍മ്മ പദ്ധതിക്ക് അംഗീകാരം നല്‍കി 

25 കേന്ദ്രങ്ങളില്‍ സഹചാരി സെല്‍, ശാഖകളില്‍ ഖുര്‍ഹാന്‍ സ്‌ക്കൂള്‍, മേഖലകളില്‍ കര്‍മ്മ ശാസ്ത്ര പഠന വേദി, ഗവര്‍മെന്റ്ആശുപത്രികളില്‍ വിഖായ സേവനം, രോഗികള്‍ക്ക് ആശ്രയമായി ആംബുലന്‍സ് സംവിധാനം, തുടങ്ങിയ 25 ഇന കര്‍മ്മ പദ്ധതിക്കാണ്‍അംഗീകാരം നല്‍കിയത്
എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ പ്രസിഡണ്ട് ത്വാഖാ അഹ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ കര്‍മ്മ പദ്ധതി പ്രഖ്യാപിച്ചു.

എം.എ ഖാസിം മുസ്‌ലിയാര്‍, എസ്.കെ.എസ്.എസ്.എഫ സംസ്ഥാന സെക്രട്ടറി, ഒണംപിള്ളി മുഹമ്മദ് ഫൈസി, റശീദ് മാസ്റ്റര്‍ കൊടിയറ, ചെര്‍ക്കളം അബ്ദുല്ല, മൊട്രോ മുഹമ്മദ് ഹാജി,അബ്ബാസ് ഫൈസി പുത്തിഗെ, മൊയ്തീന്‍ കുട്ടി ഹാജി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാഷിം ദാരിമി ദേലംപാടി, എം.പി മുഹമ്മദ് ഫൈസി, ചെങ്കള അബ്ദുല്ല ഫൈസി, ചെര്‍ക്കള അഹ്മദ് മുസ്‌ലിയാര്‍,പി.എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട്, ബഷീര്‍ ദാരിമി തളങ്കര, ഖാലിദ് ഫൈസി ചേരൂര്‍, അലി ഫൈസി, അബൂബക്കര്‍സാലൂദ് നിസാമി, കെ.കെ അബ്ദുല്ലഹാജി ഖത്തര്‍, എസ്.പി സലാഹുദ്ദീന്‍, ടിഎച്ച് അബ്ദുല്‍ ഖാദര്‍ ഫൈസി, നൗഫല്‍ ഹുദവി കൊടുവള്ളി, ദാവൂദ് ചിത്താരി, മജീദ് ചെമ്പരിക്ക, മൊയാതീന്‍ കുഞ്ഞി മൗലവി, അബ്ദുല്ലാഹില്‍ അര്‍ശദി, അബ്ദുല്‍ ഖാദര്‍ നദ്‌വി മാണിമൂല,ടി.ഡി അഹ്മദ് ഹാജി, സൂഹൈര്‍ അസ്ഹരി, സിദ്ധീഖ് അസ്ഹരി, സി.പി മൊയ്തു മൗലവി, മുഹമ്മദലി നീലേശ്വരം, സിറാജുദ്ദീന്‍ ഖാസിലൈന്‍, ഖലീല്‍ ഹസനി വയനാട്, ഹാശിം അരിയില്‍, ബുര്‍ഹാന്‍ അലി ഹുദവി, ഖലീല്‍ മുട്ടത്തോടി, മഹ്മൂദ് ദേളി, മൊയ്തു ചെര്‍ക്കള, സുബൈര്‍ നിസാമി,അഷ്‌റഫ് ഫൈസി കിന്നിംഗാര്‍,മുഹമ്മദ് ഫൈസി കജ,സിദ്ദീഖ് ബെളിഞ്ചം,റശീദ് ഫൈസി കാഞ്ഞങ്ങാട്, സുബൈര്‍ ദാരിമി പൈക്ക, ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, ഹാരിസ് ഹസനി, ഹമീദ് അര്‍ഷദി, അഡ്വ:ഹനീഫ് ഇര്‍ശാദി അല്‍ ഹുദവി ദേലംപാടി, ജമാല്‍ ദാരിമി, യുനുസ് ഫൈസി കാക്കടവ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 



Keywords: Kasaragod News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.