Latest News

വിക്രമന് വലത് കൈക്കും വയറിനും കാലിനും പരിക്കേറ്റതായി മെഡിക്കല്‍ സംഘം

തലശ്ശേരി: മനോജ് വധക്കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള വേണാട്ടിന്റവിട വിക്രമന് വലത് കൈക്കും വയറിനും കാലിനും പരിക്കേറ്റതായി മെഡിക്കല്‍ സംഘം കണ്ടെത്തി. വിക്രമനെ തലശ്ശേരി ജനറല്‍ ആശുപത്രിയിലാണ് വൈദ്യപരിശോധനക്ക് വിധേയനാക്കിയത്.

വിക്രമനെ തലശ്ശേരി ക്യാമ്പ് ഓഫിസില്‍ എസ്.പി എന്‍. രാമചന്ദ്രന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യാന്‍ തുടങ്ങി. വരും ദിവസങ്ങളില്‍ സംഭവ സ്ഥലത്ത് ഉള്‍പ്പെടെ തെളിവെടുപ്പ് നടത്തും.
അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാവാന്‍ വേണ്ടി നോട്ടീസ് നല്‍കിയ ബ്രാഞ്ച് സെക്രട്ടറിമാര്‍ അന്വേഷണസംഘം മുമ്പാകെ ഹാജരായില്ല.
ഇവര്‍ ഹാജരാവാന്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പുതുതായി ആര്‍ക്കും നോട്ടീസ് അയച്ചിട്ടില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

വിക്രമനുമായി വ്യാഴാഴ്ച വൈകീട്ട് ആറോടെ ജനറല്‍ ആശുപത്രിയിലത്തെിയ സംഘം 6.50ഓടെയാണ് പരിശോധന പൂര്‍ത്തിയാക്കി ഇറങ്ങിയത്. സി.ഐ വി.കെ. വിശ്വംഭരന്‍, പ്രിന്‍സിപ്പല്‍ എസ്.ഐ സുരേന്ദ്രന്‍ കല്യാടന്‍ എന്നിവരുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷാവലയത്തിലാണ് ആശുപത്രിയിലത്തെിച്ചത്.
വിവരമറിഞ്ഞ് ആളുകള്‍ തടിച്ചുകൂടിയതിനാല്‍ പ്രധാന വഴിയില്‍ നിന്ന് മാറി ഒ.പി ഗേറ്റിലൂടെ പുറത്തത്തെിക്കുകയായിരുന്നു.



Keywords: Kannur News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.