വിദ്യാനഗര്‍: സജീവ സുന്നി പ്രവര്‍ത്തകനും സുന്നി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും അടുത്ത സഹകാരിയുമായ മുട്ടത്തൊടി പന്നിപ്പാറയിലെ അബ്ദുല്‍ ഖാദിര്‍ (55) നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
പരേതനായ മുട്ടത്തൊടി ആദം മുക്രിയുടെയും ബീഫാത്വിമയുടെയും മകനാണ്.
ഭാര്യ: റുഖിയ കോപ്പ. മക്കള്‍: സുഹ്‌റ, ഖൈറുന്നിസ, മശ്ഹൂദ് (ദുബായ്). മരുമക്കള്‍: അശ്‌റഫ് മുട്ടത്തൊടി, റഫീഖ് എരിയാല്‍. സഹോദരങ്ങള്‍: അബ്ദുല്‍ ഹമീദ് ഫൈസി (മുദരീസ് ഉളുവാര്‍), മുഹമ്മദ് (സഊദി), ഇബ്്‌റാഹിം മുട്ടത്തൊടി (മുന്‍ പഞ്ചായത്ത് മെമ്പര്‍), ഹുസൈന്‍ മുട്ടത്തൊടി (എസ് എസ് എഫ് മുന്‍ താലൂക്ക് സെക്രട്ടറി), യൂസുഫ്, സലീം (സഊദി), ഫാറൂഖ് (ദുബായ്), അബ്ദുസത്താര്‍ (ദുബായ്), ഖൗലത്ത് ബീവി ചെട്ടുംകുഴി, റൈഹാന മുട്ടത്തൊടി.
മയ്യത്ത് വെളളിയാഴ്ച രാവിലെ മുട്ടത്തൊടി ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.
മയ്യത്ത് വെളളിയാഴ്ച രാവിലെ മുട്ടത്തൊടി ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.
മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി തുടങ്ങിയവര്‍ പരേതന്റെ വീട്ടിലെത്തി അനുശോചിച്ചു.
Keywords: Kasaragod News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment