കണ്ണൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പാന്റ്‌സ് അഴിച്ചു മാററിയ അധ്യാപകനെ സസ്‌പെന്റ് ചെയ്തു.
കണിച്ചാല്‍ പഞ്ചായത്തിലെ കൊളക്കാട് സന്‍തോം ഹൈസ്‌കൂള്‍ അധ്യാപകന്‍ ഡീന്‍ തോമസിന് എതിരെയാണ് നടപടി.
Keywords: Kannur, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കണിച്ചാല്‍ പഞ്ചായത്തിലെ കൊളക്കാട് സന്‍തോം ഹൈസ്‌കൂള്‍ അധ്യാപകന്‍ ഡീന്‍ തോമസിന് എതിരെയാണ് നടപടി.
എയ്ഡഡ് സ്‌കൂളായതിനാല്‍ നടപടി സ്വീകരിക്കേണ്ടത് മാനേജ്‌മെന്റാണ്. അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് ഡി.ഡി.ഇ ദിനേശന്‍ മഠത്തില്‍ മാനേജ്‌മെന്റിന് കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.
കഴിഞ്ഞ ദിവസമാണ് വിവാദ സംഭവം അരങ്ങേറിയത്. ഓണപ്പരീക്ഷയില്‍ ഇംഗ്ലീഷ് വിഷയത്തില്‍ തോററ മൂന്ന് വിദ്യാര്‍ത്ഥികളെ പാന്റ് അഴിപ്പിച്ച് ഒരു പിരീഡ് മുഴുവന്‍ ക്ലാസ്സ് മുറിയില്‍ നിര്‍ത്തുകയായിരുന്നു.
പെണ്‍കുട്ടികളുടെ മുന്നില്‍ വെച്ചാണ് ആണ്‍കുട്ടികളുടെ പാന്റ്‌സ് അഴിപ്പിച്ചത്. ഇത് വിവാദമായതിനെ തുടര്‍ന്നാണ് വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടത്


No comments:
Post a Comment