ആലപ്പുഴ: മോഷണം നടന്നുവെന്ന് പരാതി നല്‍കിയ ദമ്പതികള്‍ തന്നെ അവസാനം പൊലീസിന്റെ വിദഗ്ദ അന്വേഷണത്തില്‍ കുടുങ്ങി. സിനിമാതിരക്കഥയെ വെല്ലുന്ന രീതിയില്‍ ആലപ്പുഴയില്‍ ഒരു മോഷണ കഥയാണ് പൊളിഞ്ഞത്
തുറന്ന് കിടക്കുന്ന അലമാരകള്‍ ചിതറിക്കിടക്കുന്ന മുളക് പൊടി. ഒരു മോഷണം നടന്നതിന്റെ എല്ലാ ലക്ഷണങ്ങളുമുണ്ടായിരുന്നു എം സി ജോണ്‍ പുരയിടത്തിലുള്ള ആസാദിന്റെ വീട്ടില്‍. പുലര്‍ച്ചെ അഞ്ച് മണിയോടെ എത്തിയ മുഖം മൂടി സംഘം ആസാദിന്റെ ഭാര്യ നിസയുടെ മുഖത്ത് മുളക് പൊടിയെറിഞ്ഞതിന് ശേഷം രണ്ട് ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്നു പരാതി.
സംഭവമറിഞ്ഞ ഉടന്‍ പൊലീസ് സംഘമെത്തി. ചോദ്യം ചെയ്തപ്പോള്‍ ആസാദിന്റെയും നിസയുടെയും മകന്റെയും മൊഴിയില്‍ വൈരുധ്യം തോന്നി. മകന്റെ ഉത്തരങ്ങളാകട്ടെ പറഞ്ഞ് പഠിപ്പിച്ച രീതിയിലും
വിരലടയാള വിദ്ധഗ്ദര്‍ നടത്തിയ പരിശോധനയിലും പുറത്ത് നിന്ന് ആരുടെയും സാനിധ്യം വീട്ടില്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് ഇരുവരെയും വിശദമായി ചോദ്യം ചെയ്തു.പോലീസ് കടുപ്പിച്ചതോടെ ഇവര്‍ക്ക് നില്‍ക്കള്ളിയില്ലാതായി. പണം വീടിന് പിറകിലുള്ള വിറക് പുരയില്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് സമ്മതിച്ചു.
വിറക് പുരയില്‍ കണ്ടെത്തിയ പണം പൊലീസ് എണ്ണിതിട്ടപ്പെടുത്തി ആസാദിനെ തന്നെ ഏല്‍പ്പിച്ചു.സഹോദരിക്ക് വസ്തൂ വാങ്ങാനായി പലിശക്കെടുത്ത പണമാണിതെന്നാണ് ആസാദ് പറഞ്ഞിരൂന്നത്. രാവിലെ മൂതല്‍ മെനക്കെട്ടെങ്കിലും. ജനമൈത്രി പൊലീസ് ആയതിനാല്‍ സംഭവത്തില്‍ കേസ് എടുത്തില്ല.
Keywords: Alappuza, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
തുറന്ന് കിടക്കുന്ന അലമാരകള്‍ ചിതറിക്കിടക്കുന്ന മുളക് പൊടി. ഒരു മോഷണം നടന്നതിന്റെ എല്ലാ ലക്ഷണങ്ങളുമുണ്ടായിരുന്നു എം സി ജോണ്‍ പുരയിടത്തിലുള്ള ആസാദിന്റെ വീട്ടില്‍. പുലര്‍ച്ചെ അഞ്ച് മണിയോടെ എത്തിയ മുഖം മൂടി സംഘം ആസാദിന്റെ ഭാര്യ നിസയുടെ മുഖത്ത് മുളക് പൊടിയെറിഞ്ഞതിന് ശേഷം രണ്ട് ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്നു പരാതി.
സംഭവമറിഞ്ഞ ഉടന്‍ പൊലീസ് സംഘമെത്തി. ചോദ്യം ചെയ്തപ്പോള്‍ ആസാദിന്റെയും നിസയുടെയും മകന്റെയും മൊഴിയില്‍ വൈരുധ്യം തോന്നി. മകന്റെ ഉത്തരങ്ങളാകട്ടെ പറഞ്ഞ് പഠിപ്പിച്ച രീതിയിലും
വിരലടയാള വിദ്ധഗ്ദര്‍ നടത്തിയ പരിശോധനയിലും പുറത്ത് നിന്ന് ആരുടെയും സാനിധ്യം വീട്ടില്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് ഇരുവരെയും വിശദമായി ചോദ്യം ചെയ്തു.പോലീസ് കടുപ്പിച്ചതോടെ ഇവര്‍ക്ക് നില്‍ക്കള്ളിയില്ലാതായി. പണം വീടിന് പിറകിലുള്ള വിറക് പുരയില്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് സമ്മതിച്ചു.
വിറക് പുരയില്‍ കണ്ടെത്തിയ പണം പൊലീസ് എണ്ണിതിട്ടപ്പെടുത്തി ആസാദിനെ തന്നെ ഏല്‍പ്പിച്ചു.സഹോദരിക്ക് വസ്തൂ വാങ്ങാനായി പലിശക്കെടുത്ത പണമാണിതെന്നാണ് ആസാദ് പറഞ്ഞിരൂന്നത്. രാവിലെ മൂതല്‍ മെനക്കെട്ടെങ്കിലും. ജനമൈത്രി പൊലീസ് ആയതിനാല്‍ സംഭവത്തില്‍ കേസ് എടുത്തില്ല.

No comments:
Post a Comment