കണ്ണൂര്‍: കല്യാണദിവസം ചെറുക്കനെ വേണ്ടെന്നുപറഞ്ഞ് മൊബൈലില്‍ എസ്.എം.എസ്. അയച്ച പെണ്‍കുട്ടിക്കും വീട്ടുകാര്‍ക്കുമെതിരെ എടക്കാട് പോലീസ് കേസെടുത്തു.
തലശ്ശേരി അഡീഷണല്‍ ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിദേശപ്രകാരമാണ് കേസെടുത്തത്. മുഴപ്പിലങ്ങാട് സ്വദേശിനിയായ പെണ്‍കുട്ടിയെ ഒന്നാം പ്രതിയാക്കിയാണ് കേസ്.
ബാംഗ്ലൂരില്‍ അക്കൗണ്ടന്റായ ചാല തന്നട സ്വദേശിയായ യുവാവുമായി ആഗസ്ത് 21-ന് വിവാഹം നടത്താനായിരുന്നു തീരുമാനിച്ചത്. എന്നാല്‍, വിവാഹദിവസം കല്യാണത്തിന് സമ്മതമല്ലെന്ന് കാണിച്ച് പെണ്‍കുട്ടി എസ്.എം.എസ്. അയച്ചു. എടക്കാട് മണപ്പുറം പള്ളിയിലേക്ക് പുറപ്പെടാനൊരുങ്ങുമ്പോഴായിരുന്നു വരന് എസ്.എം.എസ്. ലഭിച്ചത്. 1500 പേര്‍ക്ക് ഭക്ഷണവും ഉണ്ടാക്കി ഒരുങ്ങിയിരിക്കുമ്പോഴായിരുന്നു എല്ലാവരെയും ഞെട്ടിച്ച മെസേജ് വന്നത്. തലേദിവസം ആയിരം പേര്‍ക്ക് ഭക്ഷണം നല്കിയിരുന്നു.
വരനും വീട്ടുകാരും മുഴപ്പിലങ്ങാട്ടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടകാര്യം മനസ്സിലായത്. വധുവിന്റെ വീട്ടില്‍ വിവാഹത്തിന്റെ ഒരുക്കങ്ങളൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ പെരുന്നാള്‍ ദിവസം സ്വര്‍ണവള ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് നവവധുവിന് വളയും വാങ്ങിക്കൊടുത്തുവത്രെ. മധ്യസ്ഥശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് വരന്റെ വീട്ടുകാര്‍ കോടതിയെ സമീപിച്ചത്.
കല്ല്യാണദിവസവും തലേന്നും ഭക്ഷണമൊരുക്കിയതിലും സ്വര്‍ണവള നല്കിയതിലും വന്‍ സാമ്പത്തിക നഷ്ടമുണ്ടായതായി വരന്റെ വീട്ടുകാര്‍ നല്കിയ പരാതിയില്‍ പറയുന്നു.

Keywords: Kannur, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment