ചെറുവത്തൂര്‍ : തെങ്ങു കയറ്റത്തിനിടയില്‍ വീണ് നട്ടെല്ല് തകര്‍ന്ന് കിടപ്പിലായ പടന്ന ചൊക്കിക്കണ്ടത്തെ കെ വി ശശിക്കും കുടുംബത്തിനുമായി നാട്ടുകാരുടെ കൂട്ടായ്മയില്‍ സ്വപ്ന ഭവനമൊരുങ്ങി.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഭാര്യയും മകളുമടങ്ങുന്ന കുടുംബത്തിന് സ്വന്തം കൂരയൊരുക്കുകയെന്ന ജീവിത ലക്ഷ്യത്തിനിടയില്‍ ചിറകൊടിഞ്ഞപ്പോള്‍ തുണയായ നാട്ടുകാരുടെ സഹായത്തോടെ തന്നെ പണിത വീടിന്റെ താക്കോല്‍ ദാനം വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 ന് സംസ്ഥാന തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ നിര്‍വഹിക്കും.
തെങ്ങു കയറ്റ തൊഴിലാളിയായിരുന്ന ശശിധരന്‍ അഞ്ചു വര്‍ഷം മുമ്പാണ് ജോലിക്കിടയില്‍ വീണത്. നിരവധി ആസ്പത്രികളിലെ വിദഗ്ധ ചികില്‍സകള്‍ നടത്തിയെങ്കിലും രോഗം ഭേദമാക്കാന്‍ കഴിഞ്ഞില്ല. നട്ടെല്ല് തകര്‍ന്ന് കിടപ്പിലായതോടെ ഭാര്യയുടെയും ഏകമകളുടെയും സുരക്ഷിതത്വവും സംരക്ഷണവും ഒരു ചെറു ഓലക്കൂരയില്‍ തന്നെയായി. സ്വന്തമായി പണിയാന്‍ തുടങ്ങിയ വീട് അടിത്തറയില്‍ ഒതുങ്ങി മൂന്നു വര്‍ഷം കഴിഞ്ഞപ്പോഴാണ് നാട്ടുകാര്‍ സഹായ ഹസ്തവുമായി മുന്നോട്ട് വന്നത്.
ഭവന നിര്‍മ്മാണ കമ്മിറ്റി, കോണ്‍ക്രീറ്റ് വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേര്‍സ് അസോസിയേഷന്‍ പടന്ന യൂനിറ്റ് കമ്മിറ്റി, വെല്‍ഫേര്‍ പാര്‍ട്ടി പടന്ന പഞ്ചായത്ത് കമ്മിറ്റി,മറ്റ് വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തിലാണ്രണ്ടു വര്‍ഷം മുമ്പ് വീടുപണി പുനരരാരംഭിച്ചത്. രണ്ട് കിടപ്പുമുറികള്‍, അടുക്കള, വരാന്ത എന്നിവയടങ്ങിയ വീടിന് ഏഴു ലക്ഷം രൂപയാണ് ചെലവു വന്നത്.
നിര്‍മ്മാണ സാമഗ്രികള്‍ വ്യക്തികളില്‍ നിന്നും സംഭാവനയായാണ് സ്വരൂപിച്ചത്. കോണ്‍ക്രീറ്റ ജോലി കോണ്‍ക്രീറ്റ് വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേര്‍സ് അസോസിയേഷന്‍ പടന്ന യൂനിറ്റ് കമ്മിറ്റി സൗജന്യമായാണ് ചെയ്തത്. വയറിംഗ്, തേപ്പുപണി തുടങ്ങിയവ വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് പൂര്‍ത്തീകരിച്ചത്.
പടന്ന ചോക്കിക്കണ്ടത്തില്‍ വച്ച് നടക്കുന്ന ലളിതമായ ചടങ്ങിലാണ് മന്ത്രി ഷിബു ബേബി ജോണ്‍ ശശിക്ക് പുതിയ വീടിന്റെ താക്കോല്‍ കൈമാറുകയെന്ന് ഭവന നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ മാമുനി രവി പറഞ്ഞു


No comments:
Post a Comment