Latest News

ജില്ലയില്‍ കന്നു കാലി മോഷണ സംഘം സജീവം

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കന്നു കാലി മോഷണ സംഘം സജീവമാകുന്നു. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് കാസര്‍കോട് പാറക്കട്ടയില്‍ കന്നുകാലികളെ കടത്തിവരികയായിരുന്ന കെ.എല്‍ 14 ജി 9675 നമ്പര്‍ ഗുഡ്‌സ് ഓട്ടോ യും ഒരു പശുവിനെയും പോലിസ് കസ്റ്റഡിയിലെടുത്തിയിരുന്നു. 

പോലിസ് കണ്ടപ്പോള്‍ തന്നെ കാലികളെയും വാഹനവും ഉപേക്ഷിച്ച് മൂന്നംഗ സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. സംഘത്തെ പിടികൂടാനായി പോലിസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. 

ജില്ലയിലെ പല ഭാഗങ്ങളിലും കന്നു കാലികള്‍ മോഷണം പോകുന്ന സംഭവങ്ങള്‍ പതിവാണ്.
മോഷ്ടിക്കുന്ന കന്നുകാലികളെ അറവ് ശാലകളില്‍ വില്‍പന നടത്തുകായാണ് പതിവ്. ചൗക്കി ആസാദ് നഗറില്‍ നിരവധി കന്നുകാലികള്‍ ഇതിനകം മോഷണം പോയിട്ടുണ്ട്. 

പടന്നക്കാട്, കാഞ്ഞങ്ങാട് സൗത്ത്, മാണിക്കോത്ത് എന്നിവിടങ്ങളിലും കന്നുകാലികള്‍ മോഷണം പോകുന്നുണ്ട്. 

കഴിഞ്ഞ ദിവസം പാറക്കട്ടയില്‍ പിടികൂടിയ ഗുഡ്‌സ് ഓട്ടോയില്‍ കന്നു കാലികളെ കൊണ്ട് സംഘം തന്നെയാണ് ജില്ലയില്‍ നടക്കുന്ന മറ്റു കന്നു കാലി മോഷണങ്ങള്‍ക്കും പിന്നിലെന്ന് സംശയിക്കുന്നു. കന്നുകാലികളെ ആശ്രയിച്ച് മാത്രം ഉപജീവനം കണ്ടെത്തുന്ന കുടുംബങ്ങള്‍ക്ക് ഇത്തരം സംഘങ്ങളുടെ സൗര്യവിഹാരം ഭീഷണിയാവുകയാണ്.



Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.