Latest News

ഈ സഹോദരങ്ങളുടെ നോവ് കണ്ടാല്‍.......സഹായിക്കാതിരിക്കാനും പ്രാര്‍ഥിക്കാതിരിക്കാനും ആര്‍ക്കും കഴിയില്ല.

കോഴിക്കോട്: ഈ സഹോദരങ്ങളുടെ നോവ് കണ്ടാല്‍ സഹായിക്കാതിരിക്കാനും പ്രാര്‍ഥിക്കാതിരിക്കാനും ആര്‍ക്കും കഴിയില്ല. ഇവിടെയിതാ ഒരുമ്മയുടെ രണ്ടു മക്കള്‍ വ്യത്യസ്ത അപകടത്തില്‍പെട്ട് നട്ടെല്ല് തകര്‍ന്നു ഒരേ പോലെ ചലനമറ്റ് കഴിയുന്നു. 

വേദനയും ദാരിദ്ര്യവുമാണ് ഇരുവര്‍ക്കും കൂട്ട്. മരുന്നും ഉപകരണങ്ങളുമൊന്നും ഇവരുടെ വേദന ശമിപ്പിക്കുന്നില്ല. നാട്ടുകാരുടെ സഹായങ്ങള്‍ രണ്ടു പേരുടെയും മരുന്നിനും ചികിത്സക്കും തികയുന്നുമില്ല. സങ്കടങ്ങള്‍ പറഞ്ഞു തീരുമ്പോഴേക്കും അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയാണ്. ദീനക്കിടക്കയില്‍ നീറി നീറിക്കഴിയാന്‍ ആവുന്നില്ളെന്നാണ് ഇരുവരും ഒരുപോലെ സങ്കടപ്പെടുന്നത്.
കോഴിക്കോട് ചെലവൂരിലെ പുതുക്കുടിയാലുമ്മല്‍ അബൂബക്കര്‍ (60) സഹോദരന്‍ അസൈന്‍ (58) എന്നിവരാണ് നിസ്സഹായതയുടെ മടിത്തട്ടിലകപ്പെട്ട് കഴിയുന്നത്.
രണ്ടുപേരും അടുത്തടുത്ത വീട്ടിലാണ് ചലനമറ്റ് ജീവിക്കുന്നത്.അധ്വാനിച്ച് കുടുംബം പോറ്റുന്നവരായിരുന്നു രണ്ടുപേരും. 2012 സെപ്റ്റംബറില്‍ മരം വെട്ടുമ്പോള്‍ അതിനടിയില്‍ പെട്ടാണ് അബൂബക്കറിന്‍െറ നട്ടെല്ല് തകര്‍ന്നത്. 

2013 ജനുവരിയില്‍ വെള്ളന്നൂരിലെ സ്വകാര്യ സ്കൂളിന്‍െറ കോണ്‍ക്രീറ്റ് പണിക്കിടെ കെട്ടിടത്തിന് മുകളില്‍നിന്ന് വീണാണ് അസൈന്‍റ ജീവിതം തകര്‍ന്നു പോയത്. മൂന്നു മാസത്തിനിടയിലാണ് ജ്യേഷ്ഠാനുജന്മാരെ തേടി ദുരന്തങ്ങളത്തെിയത്.
കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് ഇവര്‍ ചികിത്സ തേടിയത്. രണ്ട് പേരും കിടപ്പിലായതോടെ ഇവരെ ആശ്രയിച്ച് ജീവിക്കുന്നവര്‍ പ്രതിസന്ധിയിലായി. അരപ്പട്ടിണി ആരെയുമറിയിക്കാതെ അഭിമാനത്തോടെ ജീവിച്ചവര്‍ക്ക് നാട്ടുകാരുടെ സഹായം കാത്തിരിക്കേണ്ടി വന്നു. അതിനിടെ, അബൂബക്കറിന്‍െറ ഭാര്യക്ക് കാന്‍സര്‍ ബാധിക്കുകകൂടിചെയ്തു.സഹായിക്കാനുള്ള ഏക ആണ്‍തരിക്ക് ജന്മനാ സംസാരശേഷിയുമില്ല.
അസൈനെ സഹായിക്കാനുള്ള മകന്‍ മാനസികാസ്വാസ്ഥ്യത്തിന്‍െറ പിടിയിലാണ്. ഇതില്‍പരം ദുരിതങ്ങള്‍ താങ്ങാനുള്ള ശേഷി ഈ കുടുംബങ്ങള്‍ക്കില്ല. ചെലവൂര്‍ പള്ളിത്താഴത്തെ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ഇവരെ സഹായിക്കാന്‍ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. വെള്ളിമാട്കുന്ന് എസ്.ബി.ടി ശാഖയില്‍ എസ്്.ബി A/C 67281538904 (IFSC Code: R 0001030) അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.


Keywords: Calicut, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.