കാസര്‍കോട്: ബസ്സിറങ്ങി വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന ആദൂര്‍ കൊട്ടംകുഴി സ്വദേശിനിയായ ഭര്‍തൃമതിയെ കാട്ടിലേക്ക് തട്ടികൊണ്ടുപോയി കൂട്ട ബലാല്‍സംഗത്തിനിരയാക്കിയ കേസിന്റെ അന്വേഷണ ചുമതല സി ഐ ഏറ്റെടുത്തു.
കൊട്ടംകുഴി സ്വദേശിനിയായ 28 കാരിയെ പീഡിപ്പിച്ച കേസിലാണ് ആദൂര്‍ സിഐ എ സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയിരിക്കുന്നത്. സെപ്തംബര്‍ 16ന് വൈകുന്നേരം 5.30 മണിയോടെ കര്‍മ്മംതൊടിയിലാണ് സംഭവം. മുള്ളേരിയയിലെ ഹോട്ടല്‍ ജീവനക്കാരിയായ യുവതി ജോലിക്കഴിഞ്ഞ ശേഷം ബസ്സില്‍ കയറി കര്‍മ്മംതൊടിയിലെത്തുകയും അവിടെ നിന്ന് വീട്ടിലേക്ക് നടന്നു പോകുകയും ചെയ്യുമ്പോഴാണ് രണ്ടംഗസംഘം യുവതിയെ കാട്ടിലേക്ക് തട്ടികൊണ്ടുപോയി പീഡിപ്പിച്ചത്.
ഇതു സംബന്ധിച്ച് യുവതിയുടെ പരാതിയില്‍ ആദൂര്‍ പോലീസ് കേസെടുത്തുവെങ്കിലും പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
തനിക്ക് ഇതിനു മുമ്പ് കണ്ട് പരിചയമില്ലാത്തവരാണ് തന്നെ പീഡിപ്പിച്ച രണ്ട് പേരുമെന്ന് യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ ഏത് നാട്ടുകാരാണെന്ന് പോലും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
തന്നെ പീഡിപ്പിച്ചവരുമായി ബന്ധപ്പെട്ട് യുവതി പറയുന്ന അടയാളങ്ങള്‍ക്കും വ്യക്തതയില്ല. സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Keywords: Kasaragod, Adoor, Case, News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment