വെള്ളരിക്കുണ്ട്: ഫ്രൂട്ട് ഡ്രിങ്ക് കുടിച്ച മൂന്നുവയസുകാരനു പൊള്ളലേറ്റു. പെരിയങ്ങാനത്ത് bകാടങ്കുഴിയില്‍ ജസ്റ്റിന്‍ ബിനോയിക്കാണ് പൊള്ളലേറ്റത്. ഞായറാഴ്ച വൈകുന്നേരമാണ് നര്‍ക്കിലക്കാട്ടെ ഒരു കടയില്‍ നിന്നും ഫ്രൂട്ട് ഡ്രിങ്ക് വാങ്ങികുടിച്ചത്. ഉടന്‍ തന്നെ ചുണ്ടിന് പൊള്ളലേല്‍ക്കുകയായിരുന്നു.
കുപ്പിയില്‍ ഉല്‍പ്പാദന തീയതിയോ, കാലാവധി തീരുന്ന തീയതിയോ രേഖപ്പെടുത്തിയിരുന്നില്ല. വന്‍കിട സോഫ്റ്റ് ഡ്രിംഗ്‌സ് കമ്പനികളെ കിടപിടിക്കുന്ന തരത്തില്‍ നാട്ടിന്‍പുറങ്ങളില്‍ പോലും ഇത്തരത്തില്‍ പാനീയങ്ങള്‍ ഉല്‍പ്പാദിപ്പിച്ച് വന്‍തോതില്‍ വിറ്റഴിക്കുന്ന കമ്പനികള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ആരോഗ്യവകുപ്പ് അധികൃതര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment