കാഞ്ഞങ്ങാട്: അജാനൂര്‍ കടപ്പുറത്ത് തിരുവോണദിവസം കമ്പ്യൂട്ടര്‍ അധ്യാപികയും നവവധുവുമായ സൗമ്യ (27) വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ കാമുകിയെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം.
സൗമ്യയുടെ ആത്മഹത്യകുറിപ്പില്‍ ഭര്‍ത്താവ് കീഴൂര്‍ സ്വദേശിയായ വിനുവിനുപുറമെ വിനുവിന്റെ കാമുകിയായ ഭര്‍തൃമതിയെക്കുറിച്ചും പരാമര്‍ശമുള്ള സാഹചര്യത്തിലാണ് പോലീസ് ഈ യുവതിയെ കുറിച്ചും അന്വേഷണം നടത്തുന്നത്.
സൗമ്യയുടെ മരണം സംബന്ധിച്ച് കാഞ്ഞങ്ങാട് ഡിവൈഎസ്പി എം പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഭര്‍ത്താവ് വിനു ഗള്‍ഫില്‍ നിന്നും കാമുകി നാട്ടില്‍ നിന്നും ഫോണില്‍ വിളിച്ച് നിരന്തരം ഭീഷണിപ്പെടുത്തിയതാണ് സൗമ്യയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
നിലവില്‍ വിനുവിനെ മാത്രമാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. വിനുവിനുപുറമെ കാമുകി അടക്കമുള്ളവരെ പ്രതികളാക്കുന്ന കാര്യം പോലീസിന്റെ പരിഗണനയിലാണ്. ഇതിന്റെ ഭാഗമായി വിനുവിന്റെ വീട്ടുകാരെയും കാമുകിയെയും പോലീസ് വിശദമായി ചോദ്യം ചെയ്യും.
ഭര്‍ത്താവിന്റെ അവിഹിത ബന്ധം ചോദ്യം ചെയ്തതിന്റെ പേരില്‍ മാത്രമല്ല സ്ത്രീധനത്തിന്റെ പേരിലും സൗമ്യയെ മാനസീകമായി പീഡിപ്പിക്കുകയായിരുന്നു. സ്ത്രീധന പീഡനത്തിനും ആത്മഹത്യ പ്രേരണയ്ക്കുമാണ് വിനുവിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
Keywords: Kasaragod News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment