Latest News

ഖാസി പ്രശ്‌നം: പളളിക്കര പളളിപ്പുഴയില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേററു

പള്ളിക്കര: ഖാസിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. പള്ളിക്കര പള്ളിപ്പുഴയിലാണ് രണ്ട് യുവാക്കള്‍ക്ക് കത്തി കുത്തേററത്. പള്ളിപ്പുഴയിലെ പി.പി അഹമ്മദ് കബീര്‍ (30), അബ്ദുല്‍ സമീര്‍ (32) എന്നിവര്‍ക്കാണ് കുത്തേറ്റത്. നെഞ്ചില്‍ കുത്താന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞ കബീറിന്റെ രണ്ട് കൈകളും കുത്തിക്കീറുകയായിരുന്നു.

സെമീറിന്റെ കൈക്ക് കുത്തേറ്റ് ഞരമ്പ് മുറിഞ്ഞു. ഇരുവരെയും കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചെങ്കിലും. കബീറിന്റെ പരിക്ക് ഗുരുതരമായതിനാല്‍ രാത്രിയോടെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി.

പള്ളിപ്പുഴയില്‍ പുതിയ ഖാസിയെ തിരഞ്ഞെടുക്കാന്‍ കഴിഞ്ഞ ആഴ്ച ചേര്‍ന്ന യോഗത്തില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഖാസിയെ കണ്ടെത്തുന്നത് അഞ്ച് മാസം കഴിഞ്ഞ് മതിയെന്ന് ജമാഅത്ത് ജനറല്‍ ബോഡി യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ ചിലര്‍ ഉടന്‍ തന്നെ ഖാസിയെ അംഗീകരിക്കുന്ന തീരുമാനം ഉണ്ടാകണമെന്ന് പറഞ്ഞ് രംഗത്ത് വന്നിരുന്നു. ഇതേതുടര്‍ന്നുണ്ടായ പ്രശ്‌നമാണ് കത്തിക്കുത്തില്‍ അവസാനിച്ചത്.

വൈകിട്ട് മൂന്ന് മണിയോടെ റോഡരികിലിരിക്കുകയായിരുന്ന യുവാക്കളെ മറ്റൊരു യുവാവ് അക്രമിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സ്ഥലത്തുണ്ടായിരുന്നവര്‍ ഇടപെട്ട് യുവാവിനെ തിരിച്ചയക്കുകയായിരുന്നു. തിരിച്ചുപോയ യുവാവ് പിന്നീട് മറ്റു മൂന്നുപേരോടൊപ്പം മാരകായുധങ്ങളുമായെത്തി നസീറെന്ന യുവാവിനെ മര്‍ദിക്കുകയായിരുന്നു. ഇത് തടയാന്‍ ചെന്നപ്പോഴാണ് കബീറിനും സെമീറനും കുത്തേററത്.
സംഭവത്തെ കുറിച്ച് ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.



Keywords: Kasaragod News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.