Latest News

കാഞ്ഞങ്ങാട് കലാപക്കേസിലെ പ്രതി ഗോവ വിമാനത്താവളത്തില്‍ പിടിയില്‍

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ടെ കലാപക്കേസില്‍ പ്രതിയായ ശേഷം പോലീസിനു പിടികൊടുക്കാതെ ഗള്‍ഫിലേക്കു മുങ്ങിയ യുവാവിനെ നാട്ടിലേക്കുള്ള മടക്കയാത്രക്കിടയില്‍ ഗോവ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം അധികൃതര്‍ പിടികൂടി.

കല്ലൂരാവിയിലെ ഫാത്തിമ ക്വാര്‍ട്ടേഴ്‌സിലെ ഉമീറിനെയാണ് (25) ശനിയാഴ്ച വെളുപ്പിന് ഗോവ ഡബോളിം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് പിടികൂടിയത്. 

2009 ല്‍ പോലീസിനെ ആക്രമിച്ചതിന് വധശ്രമക്കേസിലും 2011 ലെ കാഞ്ഞങ്ങാട് കലാപവുമായി ബന്ധപ്പെട്ട മറ്റ് നിരവധി കേസുകളിലും പ്രതിയായ ഉമീറിനെതിരെ വാറണ്ട് നിലവിലുണ്ട്. യുവാവിനെതിരെ പോലീസ് രാജ്യത്തെ എല്ലാ വിമാനത്താവളത്തിലേക്കും ലുക്കൗട്ട് നോട്ടീസ് അയച്ചിരുന്നു.
ഉമീറിനെ പിടികൂടിയ വിവരം ഗോവ വിമാനത്താവളം എമിഗ്രേഷന്‍ വിഭാഗം അധികൃതര്‍ ഹൊസ്ദുര്‍ഗ് പോലീസിനു കൈമാറി. ഹൊസ്ദുര്‍ഗ് എ എസ് ഐ മോഹനന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അബ്ദുള്‍ സലാം, രതീഷ് എന്നിവര്‍ ഗോവയിലേക്ക് തിരിച്ചിട്ടുണ്ട്. 

കലാപക്കേസുകളില്‍പ്പെട്ട നിരവധിപേരെ ഇതിനകം വിവിധ വിമാനത്താവളത്തില്‍വെച്ച് എമിഗ്രേഷന്‍ വിഭാഗം പിടികൂടി ഹൊസ്ദുര്‍ഗ് പോലീസിനെ ഏല്‍പ്പിച്ചിട്ടുണ്ട്.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.