Latest News

മലയാളികളായ ഗള്‍ഫ് യാത്രക്കാര്‍ കടുത്ത വിവേചനം നേരിടുന്നു

ഷാര്‍ജ: മംഗലാപുരം ബജ്‌പെ വിമാനത്താവളത്തില്‍ മലയാളികളായ ഗള്‍ഫ് യാത്രക്കാര്‍ കടുത്ത വിവേചനം നേരിടുകയാണെന്നും വിഷയം ബന്ധപെട്ട മന്ത്രാലയ മേധാവികളുടെ ശ്രദ്ധയില്‍ പെടുത്തി പരിഹാര നടപടിക്കായി സാധ്യമായതെല്ലാം ചെയ്യുമെന്ന് മുസ്ലിം ലീഗ് കാസര്‍കോട് ജില്ല വൈസ്.പ്രസി. എ ഹമീദ് ഹാജി പറഞ്ഞു. 

വളര്‍ച്ച മുരടിച്ചു ചക്ക്ര ശ്വാസം വലിക്കുകയായിരുന്ന പ്രസ്തുത വിമാനത്താവളത്തിന് ജീവ വായു പകര്‍ന്ന് നല്‍ക്കിയത് കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ഗള്‍ഫ് യാത്രക്കാരാണ്. എന്നാല്‍ ഇന്ന് മംഗലാപുരം എയര്‍പോര്‍ട്ടിലെ ജീവനക്കാര്‍ മലയാളി യാത്രക്കാരെ രണ്ടാം തരം പൗരന്മാരായി കാണുന്ന അവസ്ഥയാണെന്നും ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ബാറ്ററിയെ ബോംബായി ചിത്രീകരിച്ച് മാനസിക പീഡനത്തിനിരയാക്കപെട്ട ഉപ്പളയിലെ അബ്ദുല്‍ ഖാദര്‍ എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ഷാര്‍ജ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമിറ്റി സംഘടിപ്പിച്ച നോര്‍ക്ക റൂട്‌സ്, പ്രവാസി ക്ഷേമനിധി, കെ.എം.സി.സി സുരക്ഷാ സ്‌കീം ഹെല്‍പ്പ് ഡസ്‌ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ചടങ്ങില്‍ ആക്റ്റിംഗ് പ്രസി. യൂസുഫ് ഹാജി അരയി അധ്യക്ഷത വഹിച്ചു. പ്രവാസികള്‍കുള്ള വിവിധ സര്‍ക്കാര്‍ ക്ഷേമ പദ്ധതികളെ സംബന്ധിച് അവീര്‍ കെ.എം.സി.സി ജന.സെക്ര. അബ്ദുല്‍ റസാക്ക് തായിലക്കണ്ടി ക്ലാസ്സെടുത്തു. 


നോര്‍ക്ക റൂട്‌സ്, പ്രവാസി ക്ഷേമനിധി, കെ.എം.സി.സി സുരക്ഷാ സ്‌കീം അംഗമായി ചേരുന്നതിനും പുതുക്കുന്നതിനും വേണ്ടി ഏര്‍പെടുത്തിയ ഹെല്‍പ്പ് ഡസ്‌ക് നിരവധി പേര്‍ ഉപയോഗപ്പെടുത്തി. കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ്.പ്രസി. നിസാര്‍ തളങ്കര അതിഥികളെ സദസ്സിന് പരിചയപ്പെടുത്തി. 

കെ.എം.സി.സി ഷാര്‍ജ സംസ്ഥാന ഭാരവാഹികളായ അബ്ദുള്ള മല്ലശേരി, ബഷീര്‍ ഇരിക്കൂര്‍, ഷാഫി ആലക്കോട്, സഅദ് പുറക്കാട് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. കെ.മുഹമ്മദ് ഹാജി, സകീര്‍ കുമ്പള, എം.എ. നാസര്‍, ഷാഫി തച്ചങ്ങാട്, ഖരീം കൊളവയല്‍, അബ്ദുള്ള ബേക്കല്‍, മാഹിന്‍ ബാതിഷ, അസ്‌ലം എ എം, ത്വാഹ ചെമനാട് ഹെല്‍പ്പ് ഡസ്‌ക്കിന് നേതൃത്വം നല്‍കി. ജന.സെക്ര. ഗഫൂര്‍ ബേക്കല്‍ സ്വാഗതവും സെക്രട്ടറി അബ്ദുള്ള പടിഞ്ഞാര്‍ നന്ദിയും പറഞ്ഞു.



Keywords: Gulf News, KMCC, Sharjah, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.