കാസര്‍കോട് : പ്രവാസി വ്യവസായി വെള്ളാപ്പിലെ എ. ബി. അബ്ദുള്‍ സലാം ഹാജിയുടെ കൊലപാതക കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണെ്ടത്തിയ വേളയില്‍ ആദ്ദേഹത്തിന്റെ കുടുംബം ആശ്വാസത്തില്‍ .
മാസങ്ങളായി ദുബായില്‍ താമസിച്ചു വരുകയായിരുന്ന സലാം ഹാജിയുടെ കുടുംബം ചൊവ്വാഴ്ച രാവിലെ കോടതി നടപടിക്രമങ്ങള്‍ക്കായി ബന്ധുക്കള്‍ക്കൊപ്പം കാസര്‍കോട് എത്തിയിരുന്നു. മാതാവിന്റെ സഹോദരന്‍ അബ്ദുള്‍ റസാക്കും, സലാം ഹാജിയുടെ മരുമക്കളായ ജാസര്‍, ഷഫീല്‍, ഷഫാന എന്നിവര്‍ക്കൊപ്പമാണ് കാസര്‍കോട് കോടതിയില്‍ എത്തിയത് . വ്യാഴാഴ്ച വരാനിരിക്കുന്ന വിധിക്കായി കാത്തിരിക്കുകയാണ് കുടുംബാംഗങ്ങളെന്ന് മകന്‍ സൂഫിയാന്‍ പറഞ്ഞു. സലാം ഹാജിയുടെ കൊലപാതക കേസ് റെക്കോഡ് വേഗത്തിലാണ് അന്വേഷണ സംഘം പൂര്‍ത്തിയാക്കിയത് .
കൊലപാതകം നടന്ന് പത്ത് ദിവസം കഴിയും മുന്‍പ് പോലിസ് പ്രതികളെ പിടികൂടുന്ന അപൂര്‍വം കേസായിരുന്നു പ്രവാസിവ്യവസായി എ. ബി. അബ്ദുള്‍ സലാംഹാജിയുടേത് . പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പഴുതുകളടച്ച് കേസിലെ പ്രതികളെ കോടതിക്ക് മുന്നില്‍ എത്തിക്കുകയും ചെയ്തത്. കഴിഞ്ഞ വര്‍ഷം അഗസ്റ്റ് നാലിന് രാത്രി 12 ഓടെയാണ് സലാം ഹാജി കൊല്ലപ്പെട്ടത്. വിശുദ്ധ റംസാന്റെ പുണ്യംനിറഞ്ഞ ഇരുപത്തേഴാം രാവില്‍ നാടൊടുക്കും പ്രാര്‍ത്ഥനയിലായ സമയത്താണ് നാടിനെ നടുക്കിയ സംഭവം.
വീട്ടിനടുത്ത വെള്ളാപ്പ് ജുമാമസ്ജിദില്‍ നിന്നും തറാവീഹ് നമസ്‌ക്കാരം കഴിഞ്ഞ് വീട്ടിലെത്തിയ അബദുള്‍സലാം ഹാജി വീട്ടില്‍ വിശ്രമിക്കുന്നതിനിടെയാണ് അജ്ഞാത സംഘം വീട്ടില്‍ക്കയറി അദ്ദേഹത്തെ കൊലപ്പെടുത്തിയത് .

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment