പളളിക്കര: വിവാഹ ആഡംബരങ്ങള്‍ക്കായി ലക്ഷങ്ങള്‍ പൊടിക്കുമ്പോള്‍ പളളിക്കര പൂച്ചക്കാട്ടെ നാഞ്ചിപ്പൂ മുഹമ്മദ് കുഞ്ഞി മാതൃകയാകുന്നു. തന്റെ മകളുടെ വിവാഹത്തിന്റെ ആഡംബരച്ചെലവുകള്‍ വെട്ടിച്ചുരുക്കി ആ പണംകൊണ്ട് അനാഥയായ മറ്റൊരു യുവതിക്ക് മംഗല്യസൗഭാഗ്യമൊരുക്കിയാണ് ഇയാള്‍ മാതൃകയായത്.
മുഹമ്മദ് കുഞ്ഞി-ആയിഷ ദമ്പതികളുടെ മകള്‍ റൗഷാനയും ബേക്കല്‍ ഫോര്‍ട്ടിലെ സമദും തമ്മിലുള്ള വിവാഹം ഉറപ്പിച്ചപ്പോള്‍ മുതല്‍ മനസില്‍ അരക്കിട്ടുറപ്പിച്ച തീരുമാനമായിരുന്നു ഇതിലൂടെ സഫലമായത്. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് അന്വേഷണങ്ങള്‍ക്കൊടുവില്‍ സഹായത്തിന് അര്‍ഹയായ നിരാലംബയായ യുവതിയെ കണെ്ടത്തിയത്. ചെറുപ്പത്തില്‍ത്തന്നെ അസുഖം മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കാസര്‍കോട് അടുക്കത്ത്ബയലിലെ യുവതിക്കാണ് ഈ സല്‍പ്രവൃത്തിയിലൂടെ മംഗല്യഭാഗ്യം ലഭിച്ചത്.

മാതാപിതാക്കള്‍ നഷ്ടപ്പെട്ടപ്പോള്‍ മുതല്‍ യുവതിയുടെ സംരക്ഷണമേറ്റെടുക്കേണ്ടിവന്ന പിതൃസഹോദരന് അവളെ വിവാഹം ചെയ്തയയ്ക്കാനുള്ള മാര്‍ഗവുമുണ്ടായിരുന്നില്ല.
പത്തു പവന്‍ സ്വര്‍ണാഭരണവും നവവധുവിനുള്ള വിവാഹവസ്ത്രങ്ങളുമാണ് പെട്ടിയിലാക്കി അടുക്കത്ത്ബയലിലെ യുവതിയുടെ ബന്ധുക്കള്‍ക്ക് മുഹമ്മദ് കുഞ്ഞി കൈമാറിയത്. ഈ യുവതിയുടെ നിക്കാഹ് അഞ്ചിനു നടക്കും.
ഗള്‍ഫില്‍ ഷോപ്പ് നടത്തുന്ന മുഹമ്മദ് കുഞ്ഞിയും ദാരിദ്ര്യത്തിന്റെ കൈപ്പറിഞ്ഞാണു വളര്‍ന്നത്. ഒപ്പം ചെറുപ്പത്തില്‍ തന്നെയുണ്ടായ മാതാവിന്റെ വേര്‍പാട് ഇപ്പോഴും വിങ്ങലായി മനസിലുണ്ട്. നിരാലംബയായ ഒരു യുവതിക്കു വിവാഹസഹായം നല്‍കിയതിനു പിന്നിലെ ചേതോവികാരവും ഇതുതന്നെ.

Keywords: Kasaragod, Pallilere, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment