നഗരസഭ കുമാരനല്ലൂര്‍ സോണല്‍ ഓഫിസിലെ അസി. എന്‍ജിനീയര്‍ പത്തനംതിട്ട തിരുവല്ല കുറ്റപ്പുഴ കുടമാളൂര്‍ കോട്ടേജില്‍ മാര്‍ട്ടിന്‍ ആന്റണിയെ (27) ആണ് ഡിവൈഎസ്പി: എസ്. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്.
നീലിമംഗലം പാലത്തിനുസമീപം ഹോട്ടലും മുറികളും അടക്കമുള്ള കെട്ടിടം നിര്‍മിക്കാന്‍ അമ്മഞ്ചേരി സ്വദേശിമാത്യു ആറുവര്‍ഷം മുന്‍പു നല്‍കിയ അപേക്ഷയില്‍ തീരുമാനം എടുക്കുന്നതിന് എന്‍ജിനീയര്‍ പണം ആവശ്യപ്പെട്ടെന്നാണു പരാതി. മാത്യു വിജിലന്‍സിനെ സമീപിച്ചു. വിജിലന്‍സ് നിര്‍ദേശമനുസരിച്ച് വ്യാഴാഴ്ച ഉച്ചയോടെ ഓഫിസിലെത്തിയ മാത്യു കൈക്കൂലിത്തുക കൈമാറി.
പിന്നാലെയെത്തിയ വിജിലന്‍സ് സംഘം എന്‍ജിനീയറെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിജിലന്‍സ് സംഘം മാത്യുവിനു കൈമാറിയ നോട്ടുകളില്‍ പുരട്ടിയിരുന്ന ഫിനോഫ്തലിന്‍ പൗഡര്‍ എന്‍ജിനീയറുടെ കയ്യില്‍ പറ്റിയിരുന്നു. ഇതിന്റെ സാംപിളും വിജിലന്‍സ് ശേഖരിച്ചു.
നഗരസഭയിലേക്കുള്ള പരാതികളും ആവശ്യങ്ങളുമായി കുമാരനല്ലൂര്‍ മേഖലയിലെ ജനങ്ങള്‍ക്കു സമീപിക്കാനുള്ളതാണ് സോണല്‍ ഓഫിസ്. നീലിമംഗലം പാലത്തിനു സമീപത്തെ പാടശേഖരത്തില്‍ കെട്ടിടംനിര്‍മിക്കാന്‍ 2008 ലാണ് മാത്യു നഗരസഭയില്‍ അപേക്ഷനല്‍കിയത്. മാറിമാറി വന്ന ഉദ്യോഗസ്ഥര്‍ അപേക്ഷ പരിഗണിച്ചെങ്കിലും അനുമതി വൈകിപ്പിച്ചു. ഇക്കാര്യത്തില്‍ നടപടി വേഗത്തിലാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നിട്ടും ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടതോടെയാണു മാത്യു വിജിലന്‍സിനെ സമീപിച്ചത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment