നെടുമ്പാശ്ശേരി: സിംഗപ്പൂരിലേക്ക് കടത്താന്‍ ശ്രമിച്ച 30 കിലോ മയില്‍പ്പീലി കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. ചെന്നൈ സ്വദേശികളായ മുരുകേശന്‍, സെയ്തുമുഹമ്മദ് ഇസ്മായില്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു.
Keywords: Nedumbasshery, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
സെയ്തുമുഹമ്മദിന്‍െറ രണ്ട് ചെക്-ഇന്‍ ബാഗേജുകളിലായാണ് കടലാസില്‍ പൊതിഞ്ഞ് മയല്‍പ്പീലി ഒളിപ്പിച്ചത്. എക്സ്റേ പരിശോധനയില്‍ സംശയം തോന്നിയതിനത്തെുടര്‍ന്ന് വിശദ പരിശോധന നടത്തി. മുരുകേശനാണ് മയില്‍പ്പീലി കടത്തിന്‍െറ മുഖ്യകണ്ണി. ചെന്നൈയില്‍നിന്ന് പതിനായിരം രൂപക്ക് വാങ്ങിയ മയില്‍പ്പീലി സിംഗപ്പൂരില്‍ ഏഴരലക്ഷം രൂപക്കാണ് ഇവര്‍ വില്‍പ്പന നടത്താന്‍ ലക്ഷ്യമിട്ടത്.
സെയ്തുമുഹമ്മദ് ഇടക്കിടെ വിദേശയാത്ര നടത്തുന്നയാളാണെന്ന് പാസ്പോര്‍ട്ട് രേഖകളില്‍നിന്ന് വ്യക്തമായി. ചെന്നൈയില്‍നിന്ന് മയില്‍പ്പീലി വാങ്ങാന്‍ പണം നല്‍കിയത് മുരുകേശനാണ്. ഇതുകൂടാതെ, ഇവരുടെ ബാഗേജില്‍നിന്ന് 1.25 ലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സിയും കണ്ടെടുത്തു. വിദേശയാത്ര ചെയ്യുന്ന ഒരാള്‍ക്ക് പരമാവധി 25,000 രൂപയുടെ ഇന്ത്യന്‍ കറന്‍സി മാത്രമേ കൈവശം വെക്കാന്‍ പാടുള്ളൂവെന്നാണ് നിയമം. അതുകൊണ്ടുതന്നെ അനധികൃതമായി കറന്‍സി കടത്തിയതിനും ഇവര്‍ക്കെതിരെ കേസെടുക്കും.


No comments:
Post a Comment