Latest News

മദ്യനയത്തിനെതിരെ കുടിയന്‍മാരുടെ വാര്‍ത്താസമ്മേളനം

കോട്ടയം: സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ പ്രതിഷേധവുമായി കോട്ടയത്ത് മദ്യപാനികളുടെ വാര്‍ത്താസമ്മേളനം. നികുതി വര്‍ധന വന്നപ്പോള്‍ മാത്രമാണ്​ സര്‍ക്കാര്‍ മദ്യപാനികളുടെ വില മനസിലാക്കിയതെന്നും ഇവര്‍ പരിതപിക്കുന്നു. തങ്ങള്‍ക്ക്‌ പണി തന്ന കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെ കോടതി കയറ്റാനാണ്​ ഇവരുടെ തീരുമാനം.

സര്‍ക്കാരിന്‍റെ മദ്യനയം മൂലം ആശയറ്റവരുടെ ദുഖമായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ മു‍ഴങ്ങി കേട്ടത്​.മദ്യത്തിനെതിരെ ശബ്ദിക്കാന്‍ ആയിരങ്ങളുണ്ടെങ്കിലും മദ്യപാനികള്‍ക്ക്‌ വേണ്ടി വാദിക്കാന്‍ ആരുമില്ലാത്തതിനെത്തുടര്‍ന്നാണ്​ കോട്ടയം ഇല്ലിക്കല്‍ സ്വദേശി അജിത്​ മാത്യുവും അയല്‍ക്കാരനും ഗ്ലാസ്​ മേറ്റു കൂടിയായ ലൂക്കോസ്​ മാത്യുവും കൂടി മാധ്യമങ്ങളെ കാണാന്‍ തീരുമാനിച്ചത്​.ഒന്നാം നമ്പര്‍ ശത്രു ആരാണെന്നതില്‍ ഇവര്‍ക്ക്‌ സംശയം തെല്ലുമില്ല.

തങ്ങളെ ഈ വിധമാക്കിയ രാഷ്ട്രീയക്കാരോടുള്ള അതൃപ്​തിയും ഇവര്‍ മറച്ചു വെച്ചില്ല.എന്നാല്‍ സര്‍ക്കാരിനോടും രാഷ്ട്രീയക്കാരോടും ഇവര്‍ക്കു പറയാന്‍ ഒന്നേയുളളൂ. മദ്യരഹിത കേരളത്തെക്കുറിച്ച് സ്വപ്​നത്തില്‍ പോലും ചിന്തിക്കാന്‍ സാധിക്കുന്നില്ല. സര്‍ക്കാര്‍ കാണിക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനത്തെ കൂടുതല്‍ മദ്യപാനികളെ ഉള്‍പ്പെടുത്തി പ്രതിരോധിക്കാന്‍ തന്നെയാണ്​ ഇവരുടെ തീരുമാനം.



Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.