കണ്ണൂര്‍: സോഷ്യല്‍ മീഡിയയിലെ അഭിപ്രായ സ്വാതന്ത്ര്യം തടയുന്ന ഐടി ആക്റ്റിനെതിരെ കേരള ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി വരുന്നു. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, വാട്ട്‌സ് ആപ്പ് എന്നിവയില്‍ സജീവമായി ഇടപെടുന്ന പൗരാവകാശ പ്രവര്‍ത്തകരുടെ കൂട്ടായ്മയാണു പൊതുതാല്‍പര്യ ഹര്‍ജി നല്‍കുന്നത്. അതിന്റെ ഭാഗമായി ഫെയ്‌സ് ബുക്ക് വഴി ലൈക്ക് ശേഖരണം തുടങ്ങി.
ഫെയ്‌സ്ബുക്ക് കമന്റുകളുടെ പേരില്‍ കേസെടുക്കാന്‍ ഇപ്പോള്‍ അടിസ്ഥാനമാക്കുന്ന ഐടി ആക്റ്റ് 2000 എന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണു ഹൈക്കോടതിയെ സമീപിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള സമീപനത്തില്‍, നിലവിലുള്ള ക്രിമിനല്‍ നടപടിച്ചട്ടങ്ങളും ഐടി ആക്റ്റും തമ്മിലുള്ള വൈരുധ്യവും വിവേചനവും ഐടി ആക്റ്റിന്റെ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തുന്ന കമന്റുകളോ പോസ്റ്റുകളോ ലൈക്കുകളോ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടോ ശല്യമോ ആയി തോന്നിയാല്‍ പോലും നേരിട്ടു പൊലീസില്‍ പരാതിപ്പെടാനും, കുറ്റാരോപിതനെ അറസ്റ്റ് ചെയ്യാനും അനുവാദം നല്‍കുന്നതാണ് ഐടി ആക്റ്റ്. അതേസമയം, അച്ചടിമാധ്യമങ്ങളിലൂടെയോ പരസ്യബോര്‍ഡുകളിലൂടെയോ പ്രസിദ്ധപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ആര്‍ക്കെങ്കിലും അപകീര്‍ത്തികരമായി തോന്നിയാല്‍ അതിനെതിരെ കോടതിയെ സമീപിക്കുകയും ആരോപണം തെളിയിക്കുകയും ചെയ്താലേ നടപടിയുണ്ടാവൂ.
സര്‍വകലാശാലാ പ്രഫസര്‍മാര്‍ മുതല്‍ കോളജ് വിദ്യാര്‍ഥിനികള്‍ വരെ ഫെയ്‌സ്ബുക്കിലെ അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ ഇന്ത്യയിലെ ഐടി ആക്റ്റ് പ്രകാരം ജയിലില്‍ അടയ്ക്കപ്പെട്ടിട്ടുണ്ട്. ഐടി ആക്റ്റിലെ 66 എ എന്ന വകുപ്പാണ് അത്തരം അവസരങ്ങളില്‍ പൊലീസ് പ്രയോഗിക്കുക. യുകെയില്‍ 2003ല്‍ കൊണ്ടു വന്ന കമ്യൂണിക്കേഷന്‍ ആക്റ്റിന്റെ പകര്‍പ്പു മാത്രമാണ് ഇന്ത്യന്‍ ഐടി ആക്റ്റിലെ 66 വകുപ്പ് എന്നും, അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുമെന്നു ചൂണ്ടിക്കാട്ടി 2006ല്‍ യുകെയിലെ പരമോന്നത നീതിപീഠം കമ്യൂണിക്കേഷന്‍ ആക്റ്റ് നിര്‍ത്തലാക്കി ഉത്തരവിട്ടിട്ടുണ്ടെന്നും ഐടി ആക്റ്റിന്റെ വിമര്‍ശകര്‍ പറയുന്നു.
ഇന്ത്യയിലെ ഐടി നിയമം പിന്‍വലിക്കണമെന്നു കഴിഞ്ഞ ദിവസം ആംനസ്റ്റി ഇന്റര്‍നാഷനല്‍ ആവശ്യപ്പെട്ടിരുന്നു.

Keywords: National News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment