പാലക്കാട്: സ്കൂള്‍ മാനേജ്മെന്റ് പിരിച്ചുവിട്ട അധ്യാപകന്‍ ജീവനൊടുക്കി. മലപ്പുറം മൂന്നിയുര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന്‍ കോഴിക്കോട് എടച്ചേരി ചുണ്ടയില്‍ കമ്മളകുന്നുമ്മല്‍ അനീഷ്കുമാറിനെ (36) ആണ് മലമ്പുഴ ഫാന്റസി പാര്‍ക്കിന് സമീപത്തെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകിട്ട് ഏഴോടെ ലോഡ്ജില്‍ മുറിയെടുത്ത അനീഷ് ചൊവ്വാഴ്ച രാവിലെ വാതില്‍ തുറക്കാത്തതിനാല്‍ ജീവനക്കാര്‍ മലമ്പുഴ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് വാതില്‍ തുറന്നപ്പോഴാണ് വലതുകൈയില്‍ ബ്ലേഡുകൊണ്ട് മുറിച്ച് രക്തംവാര്‍ന്ന് മരിച്ചതായി കണ്ടത്. നിലത്തിരുന്ന് കട്ടിലില്‍ തലവച്ച നിലയിലാണ് മൃതദേഹം. മുറിയുടെ വിവിധ ഭാഗങ്ങളില്‍ രക്തംകൊണ്ട് എഴുതിയിട്ടുണ്ടെങ്കിലും അവ്യക്തമാണ്.
കെഎസ്ടിഎ യൂണിറ്റ് സെക്രട്ടറിയായിരുന്ന അനീഷ്കുമാര്‍ പങ്കാളിത്ത പെന്‍ഷനെതിരെ 2013 ജനുവരിയില്‍ നടന്ന സമരത്തില്‍ പങ്കെടുത്തിരുന്നു. ഇതിന്റെ പ്രതികാരമായി ഫെബ്രുവരി അഞ്ചിന് അനീഷിനെ മാനേജര്‍ കള്ളക്കേസില്‍ കുടുക്കി. സ്വീപ്പറെ മര്‍ദിച്ചുവെന്നായിരുന്നു കേസ്. 2013 മാര്‍ച്ച് രണ്ടിന് സസ്പെന്‍ഡ് ചെയ്തു. അനീഷിന്റെ അപ്പീലില്‍ തിരൂര്‍ ഡിഇഒ തിരിച്ചെടുക്കാന്‍ ഉത്തരവിട്ടെങ്കിലും നടപ്പാക്കിയില്ല. പിന്നീട് രാഷ്ട്രീയസ്വാധീനം ഉപയോഗപ്പെടുത്തി ഡിഡിഇയുടെ അനുമതിയോടെ ഈ വര്‍ഷം ജൂണ്‍ 18ന് പിരിച്ചുവിട്ടു.
അനീഷിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് അധ്യാപക സംയുക്ത സമരസമിതി നേതൃത്വത്തില്‍ പ്രക്ഷോഭം നടന്നുവരുന്നതിനിടയിലാണ് മരണം. ബുധനാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനുശേഷം പകല്‍ ഒന്നോടെ മൃതദേഹം മൂന്നിയൂര്‍ സ്കൂളിലും വൈകീട്ട് മൂന്നിന് എടച്ചേരി കമ്യൂണിറ്റിഹാള്‍ പരിസരത്തും പൊതുദര്‍ശനത്തിനു വയ്ക്കും. വൈകിട്ട് നാലിന് ജന്മനാട്ടില്‍ സംസ്കരിക്കും.
കുമാരനാണ് അനീഷിന്റെ അഛന്‍. അമ്മ: ശാന്തകുമാരി. ഭാര്യ: ഷൈനി (ഫാറൂഖ് കോളേജ് എംഎസ്സി ഫിസിക്സ് വിദ്യാര്‍ഥിനി). രണ്ടര വയസ്സുള്ള തുഷാര്‍ മകനാണ്. സഹോദരങ്ങള്‍: സുനില്‍കുമാര്‍ (മസ്കത്ത്), സനല്‍കുമാര്‍ (ബയോകെമിസ്റ്റ്). ഡിവൈഎഫ്ഐ എടച്ചേരി മേഖലാ ജോയിന്റ് സെക്രട്ടറിയും സിപിഐ എം ചുണ്ടയില്‍ ബ്രാഞ്ചംഗവും കെ വി കേളപ്പന്‍ സ്മാരക വായനശാല കണ്‍വീനറുമാണ് അനീഷ്.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment