കാസര്‍കോട്: ബാങ്കില്‍ നിന്നെന്ന വ്യാജേനെ അക്കൗണ്ട് നമ്പരും വിവരങ്ങളും ചോദിച്ചറിഞ്ഞ് ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തി ബേഡകം സ്വദേശിയുടെ അക്കൗണ്ടില്‍ നിന്ന് കാല്‍ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു. പടുപ്പ് സ്വദേശിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നു പണം നഷ്ടപ്പെട്ട പരാതിയില്‍ ബേഡകം പൊലീസ് കേസ് റജിസക്കറ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പടുപ്പിലെ കര്‍ഷകനായ തോമസ് മത്തായിയുടെ സൗത്ത് ഇന്ത്യന്‍ ബാങ്ക് പടുപ്പ് ശാഖയിലെ അക്കൗണ്ടില്‍ നിന്നു 26970 രൂപയാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ 11ന് രാവിലെ ഏഴിന് അക്കൗണ്ടില്‍ നിന്നു പണം പിന്‍വലിച്ചതായി മൊബൈലില്‍ മെസേജ് വന്നതിനെ തുടര്‍ന്നു തോമസ് ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ട് അക്കൗണ്ടില്‍ നിന്നു പണം പിന്‍വലിക്കുന്നതു തടയാനായി ശ്രമിക്കുന്നതിനിടയില്‍ മൂന്നു തവണ കൂടി അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്നു പണം പിന്‍വലിക്കപ്പെട്ടു. തുടര്‍ന്ന് അക്കൗണ്ട് മരവിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം യുപിയില്‍ നിന്നു ബാങ്ക് ഉദ്യോഗസക്കഥനാണെന്നു പരിചയപ്പെടുത്തി ഒരാള്‍ തോമസ് മത്തായിയെ വിളിക്കുകയും അദ്ദേഹത്തിന്റെ ബാങ്ക് വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തിരുന്നു.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
പടുപ്പിലെ കര്‍ഷകനായ തോമസ് മത്തായിയുടെ സൗത്ത് ഇന്ത്യന്‍ ബാങ്ക് പടുപ്പ് ശാഖയിലെ അക്കൗണ്ടില്‍ നിന്നു 26970 രൂപയാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ 11ന് രാവിലെ ഏഴിന് അക്കൗണ്ടില്‍ നിന്നു പണം പിന്‍വലിച്ചതായി മൊബൈലില്‍ മെസേജ് വന്നതിനെ തുടര്‍ന്നു തോമസ് ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ട് അക്കൗണ്ടില്‍ നിന്നു പണം പിന്‍വലിക്കുന്നതു തടയാനായി ശ്രമിക്കുന്നതിനിടയില്‍ മൂന്നു തവണ കൂടി അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്നു പണം പിന്‍വലിക്കപ്പെട്ടു. തുടര്‍ന്ന് അക്കൗണ്ട് മരവിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം യുപിയില്‍ നിന്നു ബാങ്ക് ഉദ്യോഗസക്കഥനാണെന്നു പരിചയപ്പെടുത്തി ഒരാള്‍ തോമസ് മത്തായിയെ വിളിക്കുകയും അദ്ദേഹത്തിന്റെ ബാങ്ക് വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തിരുന്നു.

No comments:
Post a Comment