Latest News

മന്ത്രവാദംനടത്തി സ്വര്‍ണവും പണവുമായി മുങ്ങിയ മദ്രസാധ്യാപകന്‍ അറസ്റ്റില്‍

ഇരിട്ടി: ഭര്‍തൃമതിയായ യുവതിയില്‍നിന്ന് സ്വര്‍ണവും പണവുമായി മുങ്ങിയ മദ്രസാധ്യാപകനെ ഇരിട്ടി പോലീസ് അറസ്റ്റുചെയ്തു. തമിഴ്‌നാട് ഗുണ്ടല്ലൂര്‍ സ്വദേശിയും വിളക്കോട് ചെങ്ങാടിവയല്‍ മദ്രസ അധ്യാപകനുമായ അക്ബര്‍ അലി (29)യെയാണ് ഇരിട്ടി ഗ്രേഡ് എസ്.ഐ. പിയൂസും സംഘവും അറസ്റ്റുചെയ്തത്.

വിളക്കോട്ടെ ഗള്‍ഫുകാരന്റെ ഭാര്യയില്‍നിന്നാണ് അഞ്ചുപവന്റെ ആഭരണങ്ങളും 80,000 രൂപയും വാങ്ങി അക്ബര്‍ അലി മുങ്ങിയത്. വീട്ടുകാരുടെയും കുടുംബക്കാരുടെയും ദുരിതങ്ങള്‍ തീര്‍ക്കാന്‍ മന്ത്രവാദത്തിലൂടെ സാധിക്കുമെന്ന് വിശ്വസിപ്പിച്ചാണ് അക്ബര്‍ അലി പണവും സ്വര്‍ണവും വാങ്ങിയത്.

അക്ബര്‍ അലി മുങ്ങിയതോടെ വീട്ടുകാര്‍ ഇരിട്ടി പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞദിവസം ഇരിട്ടിയില്‍വെച്ചാണ് ഇയാള്‍ പോലീസ് പിടിയിലാവുന്നത്.



Keywords: Kannur, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.