വയനാട്: വീട്ടമ്മ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. തൃക്കൈപ്പറ്റ ഓലിക്കുഴിയില്‍ ചിന്നമ്മയെയാണ് (67) കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
Keywords: Kerala News, Vayanad, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
രാവിലെ മുതല്‍ ഫോണെടുക്കാത്തതിനെ തുടര്‍ന്ന് ശനിയാഴ്ച വൈകീട്ട് ആറോടെ മകള്‍ ലൗലിയും ഭര്‍ത്താവ് മാനന്തവാടി ബ്‌ളോക് പഞ്ചായത്ത് സീനിയര്‍ ഓവര്‍സിയര്‍ തോമസും എത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ വീടിന്റെ അടുക്കള വാതിലിലൂടെ അകത്തുകയറിയപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
കല്‍പറ്റ ഡിവൈ.എസ്.പി കെ.എസ്. സാബു, സി.ഐ കെ.സി. സുഭാഷ് ബാബു, മേപ്പാടി എസ്.ഐ എന്‍.ടി. ജോസ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് പരിശോധന നടത്തി വീട് പൂട്ടി സീല്‍ ചെയ്തു. മോഷണം നടന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹത്തിന് അരികില്‍നിന്ന് കല്ല് കണ്ടെത്തിയിട്ടുണ്ട്. മുഖത്തും കൈക്കും വയറിനുമാണ് വെട്ടേറ്റിരിക്കുന്നത്. മീനങ്ങാടി രൂപത മാര്‍ത്തോമ മറിയം വനിതാ സമാജം ജില്ലാ സെക്രട്ടറിയായിരുന്നു. ഭര്‍ത്താവ്: പരേതനായ മാത്യു. മകള്‍: മേഴ്‌സി. മരുമകന്‍: ബേബി.


No comments:
Post a Comment