Latest News

റോഡപകടം നടന്നാലുടന്‍ 30,000 രൂപയുടെ സൗജന്യ ചികിത്സ

തിരുവനന്തപുരം: റോഡപകടത്തില്‍പ്പെടുന്നവര്‍ക്ക് ആദ്യ മണിക്കൂറില്‍ 30, 000 രൂപയുടെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കെ. എസ്. ടി. പി പദ്ധതിയുടെ നടത്തിപ്പിന് പ്രമുഖ ഓസ്‌ട്രേലിയന്‍ സ്ഥാപനമായ വിക്ടോറിയ റോഡ്‌സ് ( 'വിക് റോഡ്‌സ് ' ) അടുത്ത മാസം ആദ്യമെത്തും. വിക്‌റോഡ്‌സുമായി 12 കോടിയുടെ കരാറില്‍ കെ.എസ്. ടി. പി ഒപ്പിട്ടു.

റോഡപകടം പതിവായ എം. സി. റോഡില്‍ കഴക്കൂട്ടം അടൂര്‍ ഭാഗത്താണ് ( 80 കിലോമീറ്റര്‍ ) ലോകബാങ്ക് സഹായത്തോടെ പദ്ധതി ആദ്യം നടപ്പാക്കുക. തുടര്‍ന്ന്, മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് പത്ത് പ്രധാന റോഡുകളിലേക്ക് വ്യാപിപ്പിക്കും.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ആയിരത്തോളം റോഡപകടങ്ങളുണ്ടായതാണ് കഴക്കൂട്ടം അടൂര്‍ റോഡ് തിരഞ്ഞെടുക്കാന്‍ കാരണം. തൊള്ളായിരത്തോളം പേര്‍ക്കാണ് ജീവഹാനി നേരിട്ടത്. അമിതവേഗവും റോഡിന്റെ അപാകതയും മനുഷ്യക്കുരുതിക്ക് കാരണമാകുന്നു.
കഴക്കൂട്ടം അടൂര്‍ റോഡിന്റെ കുഴപ്പങ്ങള്‍, അടിയന്തരമായി ചെയ്യേണ്ട സിവില്‍ വര്‍ക്കുകള്‍, റോഡില്‍ സ്ഥാപിക്കേണ്ട സൈനേജുകള്‍, പദ്ധതിക്കായി സജ്ജമാക്കേണ്ട ആശുപത്രികള്‍, ആംബുലന്‍സ് എന്നിവ പഠിച്ച് 'വിക് റോഡ്‌സ് ' റിപ്പോര്‍ട്ട് നല്‍കും.

ലോക ബാങ്കില്‍ നിന്ന് 96 കോടിയാണ് ഇതിനായി കെ.എസ്. ടി. പിക്ക് ലഭിച്ചത്. ബാക്കി റോഡ് സുരക്ഷാ നിധിയില്‍ നിന്നും മറ്റുമെടുക്കും. അ
പകടത്തില്‍പ്പെടുന്നവര്‍ക്ക് സ്‌കാനിംഗ്, ഓപ്പറേഷന്‍ തുടങ്ങിയ അടിയന്തര ചികിത്സയ്കാണ് 30, 000 രൂപവരെ നല്‍കുന്നത്. തുടര്‍ന്നുള്ള ചെലവ് രോഗിയുടെ ബന്ധുക്കള്‍ വഹിക്കണം. പണം മുന്‍കൂര്‍ കിട്ടാത്തതിനാല്‍ സ്വകാര്യ ആശുപത്രികള്‍ ചികിത്സ നിഷേധിക്കുന്നത് മരണ സംഖ്യ കൂടുന്നതായി 'നാറ്റ്പാക് ' നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു.



Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.