Latest News

ഗള്‍ഫില്‍ നിന്നും വന്ന മകനെ കൂട്ടികൊണ്ട് വരാന്‍ പോയ ഗൃഹനാഥന്‍ കാറപകടത്തില്‍ മരിച്ചു

വെഞ്ഞാറമൂട്: ഗള്‍ഫില്‍ നിന്നും വന്ന മകനെ കൂട്ടികൊണ്ട് വരാന്‍ പോകുകയായിരുന്ന ഗൃഹനാഥന്‍ കാറപകടത്തില്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കൊല്ലം നിലമേല്‍ കൈക്കോട് സുബൈദ മന്‍സിലില്‍ താജില്‍മലൂക്ക് (60) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി 11.30 ഓടെ എംസി റോഡിലെ സ്ഥിരം അപകട മേഖലയായ വെഞ്ഞാറമൂട് കീഴായിക്കോണത്തായിരുന്നു അപകടം. നിലമേല്‍ നിന്നും തിരുവന്തപുരം എയര്‍പോര്‍ട്ടിലേക്ക് പോകവെ കീഴായിക്കോണം സ്‌കൂളിന് സമീപം വച്ച് മുന്‍പേ പോകുകയായിരുന്ന സിമന്റ് ലോറിയുടെ പുറകില്‍ സ്വിഫ്റ്റ് കാര്‍ ഇടിച്ച് കയറുകയായിരുന്നു. വന്‍ ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് ലോറിക്കിടയില്‍ കുടുങ്ങിയ കാര്‍ വെട്ടിപ്പൊളിച്ച് പരുക്കേറ്റവരെ പുറത്തെടുത്തത്. സമീപത്തെ ഗോകുലം ആശുപത്രിയില്‍ എത്തിച്ചെങ്കിലും താജില്‍മലൂക്ക് മരിച്ചിരുന്നു. 

കാറിലുണ്ടായിരുന്ന ഡ്രൈവര്‍ കൈതോട് കുന്നില്‍ വീട്ടില്‍ നൗഷാദിന്റ നില ഗുരുതരമാണ്. മരിച്ച താജില്‍ മലൂക്കിന്റെ മരുമകള്‍ ഷാഹിന (22), ചെറുമകന്‍ ഉമര്‍ (9) എന്നിവര്‍ക്കും പരിക്കേറ്റു.



Keywords: Kerala News, National News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.