പുത്തൂര്‍: പ്രണയവിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുന്‍പേ ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍. ഫാബ്രിക്കേഷന്‍ ജോലിക്കാരനായ കാരിക്കല്‍ തോണ്ടലില്‍ വീട്ടില്‍ സുരാജിനെയാണ് (22) ഭാര്യ അഞ്ജുവിനെ (21) വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പുത്തൂര്‍ പൊലീസ് പിടികൂടിയത്. അഞ്ജു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
സംഭവത്തെക്കുറിച്ചു പൊലീസ് പറഞ്ഞത്: ഭിന്നജാതിയില്‍പ്പെട്ട സുരാജും അഞ്ജുവും ഒരു വര്‍ഷം മുന്‍പാണ് പരിചയപ്പെട്ടത്. വിവാഹിതരായി സുരാജിന്റെ വീട്ടില്‍ താമസം തുടര്‍ന്നെങ്കിലും അസ്വാരസ്യങ്ങള്‍ ഉടലെടുത്തു. വ്യാഴാഴ്ച ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയും സുരാജ് അഞ്ജുവിനെ വെട്ടുകത്തി ഉപയോഗിച്ചു വെട്ടുകയുമായിരുന്നു. കുതറി മാറി ഓടിയതിനാലാണ് അഞ്ജു രക്ഷപ്പെട്ടത്.
നാട്ടുകാര്‍ അഞ്ജുവിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിവരം അറിഞ്ഞെത്തിയ പൊലീസ് സുരാജിനെ കസ്റ്റഡിയിലെടുത്തു. ഭാര്യയെ വെട്ടുന്നതിനു മുന്‍പ് വീട്ടിലെ നായയെയും സുരാജ് വെട്ടിപ്പരുക്കേല്‍പ്പിച്ചിരുന്നു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment