കൊച്ചി: നേത്രചികിത്സയ്ക്കും നേത്രദാനത്തിനുമായി മമ്മൂട്ടിയുടെ പേരിലുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ 'കാഴ്ച 2020' ശ്രദ്ധേയമാകുന്നു. ഒരാഴ്ച കൊണ്ടു മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഏഴു നേത്രദാനം നടന്നു. ഇതിലൂടെ 14 നേത്രരോഗികള്‍ നേത്രപടലം മാറ്റിവച്ചു കാഴ്ചയുടെ ലോകത്തേക്കു തിരിച്ചെത്തി.
നടന്‍ മമ്മൂട്ടിയും പാലാരിവട്ടത്തെ ഡോ.ടോണി ഫെര്‍ണാണ്ടസ് ഐ ഹോസ്പിറ്റലും അബുദാബി യേശുവാ ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്നു നടപ്പാക്കുന്ന സമഗ്ര സൗജന്യ നേത്രചികിത്സാ പദ്ധതിയായ 'കാഴ്ച 2020'ന്റെ ഭാഗമായാണു മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറാക്കിയത്.

ലോകത്ത് എവിടെയിരുന്നും ആര്‍ക്കും നേത്രരോഗികളെ ശിപാര്‍ശ ചെയ്യാനും രോഗിയുടെ ചിത്രം കാഴ്ച ആപ്ലിക്കേഷനില്‍ അപ്‌ലോഡ് ചെയ്യാനുമാവും. ഇതിലൂടെ ലഭിക്കുന്ന വിവരങ്ങളുപയോഗിച്ച് ആശുപത്രിയില്‍നിന്നു ശസ്ത്രക്രിയയ്ക്കുള്ള തീയതി അനുവദിച്ചു കൊടുക്കും. നേത്രദാന സമ്മതപത്രം വളരെ വേഗത്തിലും ലളിതമായും സമര്‍പ്പിക്കാനാവും.
മരണം നടന്നാല്‍ ഉടന്‍ ബന്ധുക്കള്‍ക്കു നേത്രബാങ്കിനെ ബന്ധപ്പെടാനുള്ള സംവിധാനങ്ങളും ആപ്ലിക്കേഷനിലുണ്ട്.പ്രമുഖ നേത്രരോഗ വിദഗ്ധന്‍ ഡോ.ടോണി ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പാലാരിവട്ടം, ആലുവ, കാസര്‍കോട് സെന്ററുകളില്‍ സൗജന്യ ചികിത്സാ പദ്ധതിയുടെ സേവനം ലഭിക്കും. മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണലും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.

Keywords: Mammutty, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment