തിരുനാവായ: ചരിത്രത്തെ പുണര്‍ന്നുനിന്ന കുറുമ്പത്തൂര്‍ ജുമാമസ്ജിദിലേക്ക് ജുമാനമസ്‌കാരത്തിന് വിശ്വാസികളുടെ പ്രവാഹം. ജുമാ നമസ്‌കാരത്തിനുശേഷം പള്ളി പൊളിക്കല്‍ ആരംഭിച്ചു. പുറമെയുള്ള മഹല്ലുകളില്‍നിന്ന് നിരവധി വിശ്വാസികളാണ് പഴമയുടെ പെരുമയില്‍ തീര്‍ത്ത മസ്ജിദില്‍ ജുമാ നമസ്‌കാരത്തിനെത്തിയത്.
മലപ്പുറം ജില്ലയിലെ പുരാതനമായ മസ്ജിദുകളിലൊന്നാണിത്. പ്രായമുള്ളവരും കുട്ടികളുമടക്കം പള്ളിയുടെ പുറത്തുവരെ ജുമാ നമസ്‌കാരത്തിന്റെ സ്വഫുകളുണ്ടായിരുന്നു. ഓരോ വിശ്വാസിയും പഴമയുടെ കഥകള്‍ ഓര്‍ത്തെടുത്തു. 150 വര്‍ഷം പഴക്കമുള്ള ജുമാമസ്ജിദ് പുതിക്കിപ്പണിയുന്നതിന് മുമ്പുള്ള അവസാനത്തെ ഖുത്തുബയ്ക്ക് സയ്യിദ് ശംസുദ്ദീന്‍ ഫൈസി നേതൃത്വംനല്‍കി.
അബ്ദുള്‍അസീസ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് വി.ടി. ബാപ്പു തങ്ങള്‍ പ്രാര്‍ഥനയ്ക്കും നേതൃത്വംനല്‍കി. ഓരോ വിശ്വാസിയും ജുമാ നമസ്‌കാരത്തിനുശേഷം പുറത്തേക്കിറങ്ങി പൂര്‍വികരെ അനുസ്മരിച്ചു. പൂമുഖത്തുനിന്ന് ആദ്യത്തെ ഓടിളക്കി എറാത്തുപറമ്പില്‍ ഹംസ സയ്യിദ് വലിയാക്കത്തൊടി ബാപ്പു തങ്ങള്‍ക്ക് നല്‍കി.
പിന്നീട് ഓരോ വിശ്വാസിയും തക്ബീര്‍ ധ്വനികളുടെ അന്തരീക്ഷത്തില്‍ ഓടുകള്‍ കൈമാറി. സ്വലാത്തിനുശേഷം മിമ്പറ താത്കാലികമായി നിര്‍മിച്ച പള്ളിയിലേക്ക് കൊണ്ടുപോയി നമസ്‌കാരം തുടങ്ങി.
Keywords: Malappuram, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment