ജുബൈല്‍: മൂന്നു ദിവസം മുമ്പ് ജുബൈലില്‍ നിന്നും നൂറു കി.മീ അകലെ മാദനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മംഗലാപുരം സ്വദേശികളായ ഷാറൂഖ് ഖുരുപുറ (24), മുഹമ്മദ് ഷക്കീര്‍ ജോക്കട്ട (24) എന്നിവരുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ജുബൈലില്‍ മറവു ചെയ്തു.
Keywords: Manglore, Gulf News, Saudi Arabia, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ചൊവ്വാഴ്ച അസറിനു ശേഷം വര്‍സാന്‍ പള്ളിയില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിലും ഖബറടക്ക ചടങ്ങിലും നിരവധി പേര്‍ സംബന്ധിച്ചു. അറേബ്യന്‍ ക്ലൗഡ് മാന്‍പവര്‍ കമ്പനിയിലെ സെയില്‍സ് കോഡിനേറ്റര്‍മാരായ ഇരുവരും ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് ജോലി സ്ഥലത്തേക്ക് പോകുമ്പോഴാണ് അപകടത്തില്‍ പെട്ടത്. ഇവര്‍ സഞ്ചരിച്ച ടയോട്ട ഇന്നോവ അമിത വേഗതയില്‍ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. തലക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു.
പോലിസും റെഡ്ക്രസന്റും സ്ഥലത്തെത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. അവിവാഹിതരായ യുവാക്കള്‍ രണ്ടു വര്‍ഷമായി സൗദിയിലെത്തിയിട്ട്. ഷാറൂഖിന്റെ മാതാവ് ഖൈറുന്നിസ. വാഹിദയാണ് ഷക്കീറിന്റെ മാതാവ്. സഹോദരന്‍ സാഹിദ് ഇതേ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്. നിയമ നടപടികള്‍ക്ക് സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുല്‍ കരീം ഖാസിമി നേതൃത്വം നല്‍കി.


No comments:
Post a Comment