മംഗലാപുരം : പോലീസ് പീഡിപ്പിക്കുന്നെന്നാരോപിച്ച് യുവാവ് കീടനാശിനി കഴിച്ച് ആത്മഹത്യചെയ്യാന്‍ ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ ഇയാള്‍ ഉഡുപ്പിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. മല്‍പ്പെ ലക്ഷ്മിനഗറിലെ പ്രവീണ്‍ (24) ആണ് ആത്മഹത്യാശ്രമം നടത്തിയത്
Keywords: Manglore, Karnadaka News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
പ്രവീണ്‍ ശല്യം ചെയ്യുന്നുവെന്നാരോപിച്ച് മല്‍പെയിലെ ഒരു പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇക്കാര്യം അന്വേഷിക്കാന്‍ പോലീസ് പ്രവീണിനെയും സുഹൃത്തുക്കളെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഇനി ഇത് ആവര്‍ത്തിച്ചാല്‍ കഞ്ചാവുകേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പ്രവീണിന്റെ സഹോദരന്മാര്‍ ആരോപിക്കുന്നു.
പലതവണ ഈ ഭീഷണി തുടര്‍ന്നതാണ് പ്രവീണിന്റെ ആത്മഹത്യാശ്രമത്തിന് കാരണമെന്ന് ഇവര്‍ പറയുന്നു. ഇക്കാര്യം കാണിച്ച് ഇവര്‍ ഉഡുപ്പി എസ്.പി.ക്ക് പരാതി നല്കിയിരുന്നു.
എന്നാല്‍, പരാതിയെക്കുറിച്ച് അന്വേഷിച്ച ഉഡുപ്പി പോലീസ് അത് വ്യാജമാണെന്നാണ് റിപ്പോര്‍ട്ട് നല്കിയത്.


No comments:
Post a Comment