വീരാജ്‌പേട്ട: വീരാജ്‌പേട്ടയില്‍ മുന്‍ കുടക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇക്ബാല്‍ഹസന്‍ (46) വെടിയേറ്റ് മരിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞു മൂന്നോടെ വീരാജ്‌പേട്ട ടൗണിലായിരുന്നു സംഭവം. നഗരത്തിലെ റസ്‌റ്റോറന്റില്‍നിന്നു ഭക്ഷണം കഴിച്ച് പുറത്തിറങ്ങവെ കാറിലെത്തിയ സംഘം ഇക്ബാലിനു നേരേ വെടിയുതിര്‍ക്കുകയായിരുന്നു.
ഉടന്‍ കുഴഞ്ഞുവീഴുകയും മരണം സംഭവിക്കുകയുമായിരുന്നു. അക്രമത്തിനു പിന്നില്‍ കുടുംബ പ്രശ്‌നമാണെന്നു കരുതുന്നു. അക്രമികള്‍ രണ്ടിലധികം പേരുണ്ടെന്നാണു പോലീസ് നിഗമനം.
ഉടന്‍ കുഴഞ്ഞുവീഴുകയും മരണം സംഭവിക്കുകയുമായിരുന്നു. അക്രമത്തിനു പിന്നില്‍ കുടുംബ പ്രശ്‌നമാണെന്നു കരുതുന്നു. അക്രമികള്‍ രണ്ടിലധികം പേരുണ്ടെന്നാണു പോലീസ് നിഗമനം.
മുമ്പ് കോണ്‍ഗ്രസ് നേതാവായിരുന്ന ഇക്ബാല്‍ ഇപ്പോള്‍ സജീവ രാഷ്ട്രീയത്തിലില്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.
ഭാര്യ: റഹ്മത്ത്. മക്കള്‍: ഇസ്മായില്‍, ഇസ്ഹാക്ക്.
Keywords: Kodagu, Karnadaka News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment